കൊൽക്കത്ത: കൈക്കൂലി ആരോപണക്കേസിൽ, ലോകസഭാംഗത്വം റദ്ദാക്കണമെന്ന ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിയുടെ ശുപാർശയെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര രംഗത്ത്. എത്തിക്‌സ് കമ്മിറ്റി ‘കംഗാരു കോടതി’യാണെന്നും അന്വേഷണം ആരംഭിച്ചത് മുതൽ അവസാനം വരെ കുരങ്ങൻ ബിസിനസ്സ് നടത്തുന്ന പോലെയായിരുന്നു കമ്മിറ്റിയുടെ പെരുമാറ്റമെന്നും മൊയ്ത്ര പരിഹസിച്ചു.
എത്തിക്‌സ് കമ്മിറ്റി ആദ്യം തന്നെ പുറത്താക്കണമെന്നും ശേഷം തെളിവ് കണ്ടെത്താൻ സിബിഐയ്ക്ക് നിർദേശം നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും മൊയ്ത്ര പറഞ്ഞു. എത്തിക്‌സ് കമ്മിറ്റി അധാർമ്മികമായി പുറത്താക്കിയ ആദ്യത്തെ വ്യക്തിയായി ഞാൻ ചരിത്രത്തിന്റെ ഭാഗമാകുമെന്നും മഹുവ മൊയ്ത്ര സോഷ്യൽ മീഡിയയിൽ കുറിച്ചു. ലോക്‌സഭയിൽ നിന്ന് പുറത്താക്കാൻ എത്തിക്‌സ് കമ്മിറ്റി ശുപാർശ ചെയ്തതിന് പിന്നാലെയാണ് മഹുവ മൊയ്ത്രയുടെ പ്രതികരണം.
നാട്ടുകാരുടെ പരാതി: പൃഥ്വിരാജ് നായകനാകുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’ സിനിമയുടെ സെറ്റ് പൊളിച്ചു
‘എന്നെ സംബന്ധിച്ചിടത്തോളം ഇത് ബഹുമതിയാണ്, കാരണം എത്തിക്‌സ് കമ്മിറ്റി അധാർമ്മികമായി പുറത്താക്കിയ ആദ്യത്തെ വ്യക്തിയായി ഞാൻ ചരിത്രത്തിന്റെ ഭാഗമാകും. അവർക്ക് ചെയ്യാൻ കഴിയുന്ന കാര്യം സസ്പെൻഷനാണ്. പുറത്താക്കാനുള്ള ശുപാർശ നൽകാൻ കഴിയുന്നത് പ്രിവിലേജ് കമ്മിറ്റിയ്ക്കാണ്. മഹുവ മൊയ്ത്ര വ്യക്തമാക്കി.
Post Your Comments