മെസേജ് കണ്ടിട്ടും റിപ്ലേ തന്നില്ലെന്ന പരാതി ഒരിക്കലെങ്കിലും കേൾക്കാത്തവർ വളരെ ചുരുക്കമായിരിക്കും. ഉപഭോക്താക്കൾ നേരിടുന്ന ഈ പ്രതിസന്ധി ഒഴിവാക്കാൻ പുതിയ ഫീച്ചറുമായി എത്തുകയാണ് ഇൻസ്റ്റഗ്രാം. വാട്സ്ആപ്പിന് സമാനമായ രീതിയിൽ റീഡ് റെസീപ്റ്റ് ഓഫ് ചെയ്യാനുള്ള ഫീച്ചറാണ് ഇൻസ്റ്റഗ്രാമിലും വികസിപ്പിക്കുന്നത്. മെറ്റ മേധാവി മാർക്ക് സക്കർബർഗാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടത്. കൂടാതെ, ഇൻസ്റ്റഗ്രാം സിഇഒ ആദം മൊസാരി വരാനിരിക്കുന്ന ടോഗിളിന്റെ സ്ക്രീൻഷോട്ടും പങ്കുവെച്ചിട്ടുണ്ട്.
അടുത്ത അപ്ഡേറ്റിൽ റീഡ് റെസീപ്റ്റ് ഓഫ് ചെയ്യാനുള്ള ഫീച്ചർ എത്തിയേക്കുമെന്നാണ് സൂചന. എന്നാൽ, എന്ന് മുതൽ ലഭ്യമാകും എന്നത് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ലഭ്യമല്ല. സ്വകാര്യതയും സുരക്ഷയും എന്ന വിഭാഗത്തിലാണ് പുതിയ ഫീച്ചർ ഉൾപ്പെട്ടിരിക്കുന്നത്. ഇത് ആദം മൊസാരി പങ്കുവെച്ച സ്ക്രീൻഷോട്ടിൽ നിന്നും വ്യക്തമാണ്. മെറ്റയ്ക്ക് കീഴിലുള്ള ഫേസ്ബുക്ക് മെസഞ്ചറിൽ ഇത്തരത്തിലൊരു സംവിധാനം ഇതുവരെ അവതരിപ്പിച്ചിട്ടില്ല. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇൻസ്റ്റഗ്രാമിലും ഈ ഫീച്ചർ മെറ്റ ഉൾപ്പെടുത്തുന്നത്.
Also Read: അയ്യപ്പ ഭക്തർക്കായി ‘അയ്യൻ’ മൊബൈൽ ആപ്പ്: വനം മന്ത്രി എ.കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു
Post Your Comments