ThrissurNattuvarthaLatest NewsKeralaNews

നി​ര​വ​ധി ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ചു: പ്രതി അറസ്റ്റിൽ

തൃ​ശൂ​ർ എ​രു​മ​പ്പെ​ട്ടി പ​ള്ളി​പ്പു​റ​ത്ത് റ​ഫീ​ഖി​നെ(35)​യാ​ണ് അറസ്റ്റ് ചെയ്തത്

എ​ട​പ്പാ​ൾ: നി​ര​വ​ധി ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി പൊലീസ് പി​ടി​യി​ൽ. തൃ​ശൂ​ർ എ​രു​മ​പ്പെ​ട്ടി പ​ള്ളി​പ്പു​റ​ത്ത് റ​ഫീ​ഖി​നെ(35)​യാ​ണ് അറസ്റ്റ് ചെയ്തത്. എ​ട​പ്പാ​ൾ ന​ടു​വ​ട്ട​ത്തു​നി​ന്നാണ് യുവാവിനെ ച​ങ്ങ​രം​കു​ളം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Read Also : തദ്ദേശ സ്ഥാപനങ്ങളെ വലിയ തകർച്ചയിലേക്ക് തള്ളിവിടുന്നതാണ് സർക്കാരിന്റെ നിലപാട്: വിമർശനവുമായി കെ സുരേന്ദ്രൻ

തി​രൂ​ർ സ്വ​ദേ​ശി നൗ​ഷാ​ദി​ന്റെ മോ​ട്ടോ​ർ സൈ​ക്കി​ൾ ഇ​യാ​ൾ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കു​റ്റി​പ്പു​റ​ത്തു​നി​ന്ന് മോ​ഷ്ടി​ച്ച് മ​റ്റൊ​രു സ്ഥ​ല​ത്ത് കൊ​ണ്ടു​വെ​ച്ചി​രു​ന്നു. സി.​സി.​ടി.​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബൈ​ക്ക് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. അ​ന്ന് ദൃ​ശ്യ​ങ്ങ​ളി​ൽ ക​ണ്ട വ്യ​ക്തി​യെ സം​ശ​യാ​സ്പ​ദ​മാ​യ നി​ല​യി​ൽ ന​ടു​വ​ട്ടം സെ​ന്റ​റി​ൽ ക​ണ്ട​പ്പോ​ൾ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ത​ട​ഞ്ഞു​വെ​ച്ച് ച​ങ്ങ​രം​കു​ളം പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, പൊ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ളു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ബൈ​ക്ക് തൃ​പ്ര​യാ​ർ ഭാ​ഗ​ത്തു​നി​ന്ന് മോ​ഷ്ടി​ച്ച​താ​ണെ​ന്ന് ക​ണ്ടെ​ത്തി.

കു​റ്റി​പ്പു​റം, വേ​ങ്ങ​ര, പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വി​ട​ങ്ങ​ളി​ൽ ​നി​ന്ന് മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ മോ​ഷ്ടി​ച്ച​താ​യി ഇ​യാ​ൾ പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. കോടതിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button