ന്യൂഡല്‍ഹി:കൊറോണ വൈറസിന്റെ പുതിയ വകഭേദം വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിക്കുന്നതായി റിപ്പോര്‍ട്ട്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
Read Also: ശബരിമല മേൽശാന്തി നിയമനത്തിൽ ക്രമക്കേട്? ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
ജെഎന്‍ 1 എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. സെപ്റ്റംബറിലാണ് ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ജെഎന്‍ 1 വകഭേദം അമേരിക്കയുള്‍പ്പെടെ പന്ത്രണ്ട് രാജ്യങ്ങളില്‍ ഇതിനോടകം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വാക്സിന്‍ പ്രതിരോധത്തെ മറികടക്കാനുള്ള ശേഷിയും പുതിയ വകഭേദത്തിനുണ്ടെന്നാണ് സൂചന.
ബിഎ 2.86 എന്ന വകഭേദത്തില്‍ നിന്നുമാണ് ജെ എന്‍ 1 എന്ന വകഭേദം ഉണ്ടാകുന്നത്. യൂറോപ്പും അമേരിക്കയുമടക്കമുള്ള സ്ഥലങ്ങളില്‍ ഒട്ടേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഒമിക്രോണ്‍ വകഭേദത്തില്‍ നിന്നാണ് ബിഎ 2.86 എന്ന വകഭേദമുണ്ടായത്.
ഇതും ജെഎന്‍ 1 ഉം തമ്മില്‍ വെറും ഒരു പ്രോട്ടീനിന്റെ വ്യത്യാസം മാത്രമേയുള്ളൂവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജെഎന്‍ 1ന് വ്യാപന ശേഷി കൂടുതലാണെന്നും വിദഗ്ധര്‍ പറയുന്നു. ഇതിലുള്ള സ്പൈക്ക് പ്രോട്ടീനിന് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി അതിവേഗം കുറയ്ക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
Post Your Comments