KeralaLatest NewsNews

പാവപ്പെട്ടവര്‍ക്കു സഹായം നല്‍കുന്ന അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ മനസ് കാണാതെ പോകരുത്: മന്ത്രി വി.എന്‍ വാസവന്‍

കോട്ടയം: കലോത്സവ ഭക്ഷണ വിവാദം നിലനില്‍ക്കെ, പഴയിടം മോഹനന്‍ നമ്പൂതിരിയെ സന്ദര്‍ശിച്ച് മന്ത്രി വി.എന്‍. വാസവന്‍. മനുഷ്യനന്മയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് പഴയിടമെന്നും സര്‍ക്കാര്‍ അദ്ദേഹത്തിനൊപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു. കലോത്സവത്തിലേക്കു തിരിച്ചുവരുന്ന കാര്യത്തില്‍ അദ്ദേഹം നല്ല മനസ്സോടെ ചിന്തിക്കുമെന്നാണ് കരുതുന്നതെന്ന് സന്ദര്‍ശനത്തിനുശേഷം മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായാണ് വാസവന്‍ പഴയിടത്തിന്റെ വീട്ടിലെത്തിയത്.

Read Also: ഉയര്‍ന്ന രക്തസമ്മർദ്ദം ഉണ്ടെങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുത്…

ഓണത്തിനും വിഷുവിനും ഈസ്റ്ററിനുമെല്ലാം നല്ല പായസം ഉണ്ടാക്കിത്തന്നിട്ടുണ്ട്. മഹാമാരിയുടെ കാലത്ത് നാട്ടിലെ പാവപ്പെട്ട രോഗികളെ സഹായിക്കാന്‍ ഞങ്ങളോടൊപ്പം നിന്ന തിരുമേനിയെ എങ്ങനെ മറക്കാനാകും. ഏതെങ്കിലും തരത്തില്‍ മറന്നാല്‍ അതു വലിയ അധാര്‍മികതയാകും. നിരവധി സന്ദര്‍ഭങ്ങളില്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ട് പാവപ്പെട്ടവര്‍ക്കു സഹായം നല്‍കുകയും കല്യാണങ്ങള്‍ നടത്തുകയും ഒക്കെ ചെയ്തിട്ടുണ്ട്. അതൊക്കെ നന്മ നിറഞ്ഞ അദ്ദേഹത്തിന്റെ മനസ്സാണ്.

സര്‍ക്കാരുമായോ വിദ്യാഭ്യാസ വകുപ്പുമായോ അദ്ദേഹത്തിന് പിണക്കമില്ല. ആരെക്കുറിച്ചും പരദൂഷണം പറയാനോ വഴക്കുണ്ടാക്കാനോ പോകില്ല. പരമസാത്വികനായ തിരുമേനിയാണ്. കലോത്സവത്തിലേക്കു തിരിച്ചുവരുന്ന കാര്യത്തില്‍ അദ്ദേഹം നല്ല മനസ്സോടെ ചിന്തിക്കുമെന്നാണ് കരുതുന്നത്’ – വാസവന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button