കോട്ടയം: വിവാദ പരാമര്‍ശത്തിന് ശേഷം മന്ത്രി വി.എന്‍.വാസവനുമായി വേദി പങ്കിട്ട് നടന്‍ ഇന്ദ്രന്‍സ്. മന്ത്രിയോട് തനിക്ക് പിണക്കമൊന്നുമില്ല എന്ന് നടന്‍ പറഞ്ഞു. ഇന്ദ്രന്‍സ് കലാകേരളത്തിന്റെ അഭിമാനമാണെന്ന് മന്ത്രിയും പ്രശംസിച്ചു. പാമ്പാടിയിലെ സ്വകാര്യ സ്‌കൂളിന്റെ വാര്‍ഷിക ചടങ്ങിലാണ് മന്ത്രിയുടെ ക്ഷണപ്രകാരം ഇന്ദ്രന്‍സ് എത്തിയത്.
Read Also: തുനിവിൽ അജിത്തിനൊപ്പം അഭിനയിച്ച വിശേഷങ്ങൾ പങ്കുവെച്ച് നടി മഞ്ജു വാര്യർ
വിവാദ പരാമര്‍ശത്തിന് ശേഷം ഇന്ദ്രന്‍സിനെ വാനോളം പുകഴ്ത്തിയാണ് മന്ത്രി വേദിയില്‍ സംസാരിച്ചത്. പ്രിയങ്കരനായ ഇന്ദ്രന്‍സ് കലാകേരളത്തിന്റെ അഭിമാനവും ഇന്നത്തെ സിനിമകളില്‍ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന നടനുമാണ്. മറക്കാനാകാത്ത ധാരാളം വേഷങ്ങള്‍ നമുക്ക് മുന്നിലേയ്ക്ക് എത്തുന്നു എന്നിങ്ങനെ നീണ്ടു മന്ത്രിയുടെ പ്രശംസ. തനിക്ക് മന്ത്രിയോട് പിണക്കമില്ലെന്നായിരുന്നു ഇന്ദ്രന്‍സ് വേദിയില്‍ പറഞ്ഞത്.
‘ഈ പരിപാടില്‍ മന്ത്രി ക്ഷണിച്ചതില്‍ സന്തോഷമുണ്ട്. മന്ത്രിയോട് എനിക്ക് ഒരു പിണക്കവും ഇല്ല. അത് ഈ വേദിയില്‍ പറയേണ്ടതുണ്ട്. ഞങ്ങള്‍ കുറച്ച് മുന്നേ ജനിച്ചവരായതു കൊണ്ട് പുതിയ തലമുറ സൂക്ഷിക്കുന്നതു പോലെ ചിലപ്പോള്‍ വാക്കുകള്‍ സൂക്ഷിക്കാന്‍ കഴിഞ്ഞന്നു വരില്ല. പക്ഷെ ഒരുപാട് ശ്രദ്ധിക്കുന്നുണ്ട്’, ഇന്ദ്രന്‍സ് പറഞ്ഞു.
Post Your Comments