KeralaLatest NewsNews

വന്ദേ ഭാരതിനെ കേരളത്തിലെ ട്രാന്‍സ്പോര്‍ട്ട് ബസുകളോട് ഉപമിച്ച് മന്ത്രി വി.എന്‍ വാസവന്‍

ഇതൊക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അടവല്ലേ, ലോകസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ചിലപ്പോള്‍ വന്ദേ ഭാരത് നിര്‍ത്തലാക്കാനും സാധ്യതയുണ്ട്

എറണാകുളം: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേരളത്തിലെ നാട്ടുമ്പുറങ്ങളില്‍ അനുവദിക്കുന്ന ട്രാന്‍സ്പോര്‍ട്ട് ബസുപോലെ ആകരുത് വന്ദേ ഭാരത് എന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ചിലപ്പോള്‍ വന്ദേ ഭാരത് നിര്‍ത്തലാക്കാനും മതി എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

Read Also: സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങൾ ഇനി സർക്കാരിന്റെ സംരക്ഷണയിൽ: മുഖ്യമന്ത്രി

കേരളത്തില്‍ വന്ദേ ഭാരത് 70 കിലോമീറ്റര്‍ വേഗതയില്‍ പോകണമെങ്കില്‍ നിലവിലുള്ള പാളങ്ങളിലെ വളവുകള്‍ നികത്തണം. അല്ലാതെ വേഗത കൈവരിക്കാന്‍ സാധിക്കില്ല. 626 വളവുകളാണ് നിവര്‍ത്താനുള്ളത്. അത് പെട്ടെന്ന്
സാധിക്കില്ല. കുറഞ്ഞത് ഒരു 10 കൊല്ലമെങ്കിലും എടുക്കും വളവ് നിവര്‍ത്താന്‍ തന്നെ അദ്ദേഹം പറഞ്ഞു. ക്രൈസ്തവ വിശ്വാസികളുമായി ബിജെപി കൂടിക്കാഴ്ച നടത്തുന്നത് ദുഷ്ടലാക്കോടെയാണെന്നും ഇതാക്കെ തിരിച്ചറിയാന്‍ സഭാ നേതാക്കള്‍ക്കുണ്ടെന്നും വാസവന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button