കാഞ്ഞിരപ്പള്ളി: ഇടിമിന്നലേറ്റ് വീട്ടുപകരണങ്ങൾ കത്തിനശിച്ചു. പാറത്തോട് പാലപ്ര കട്ടയ്ക്കല്‍ക്കട ഭാഗത്ത് നീറനാനിക്കല്‍ സെബിന് ജോസഫിന്റെ വീട്ടിലാണ് ഇടിമിന്നലേറ്റത്.
Read Also : ഐഎസിലേയ്ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നു, ഐഎസ് ബന്ധമുള്ള യുവാക്കള്‍ അറസ്റ്റില്‍
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഈ സമയത്ത് വീട്ടില്‍ ആളുകളുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വയറിംഗ്, മീറ്റര്‍, മെയിന്‍ സ്വിച്ച്, ടിവി, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങളും നശിച്ചു.
Read Also : കണ്ടല സഹകരണ ബാങ്കിലെ ക്രമക്കേട് കണ്ടെത്തിയത് സഹകരണവകുപ്പ്, ഇഡിയല്ല: മന്ത്രി വി.എന്‍ വാസവന്
ഇടിമിന്നലേറ്റതിന്റെ ആഘാതത്തില്‍ വീട് വിണ്ടുകീറിയും പൊട്ടലുണ്ടായും നാശമുണ്ടായി. സമീപവാസികളുടെ വീട്ടിലും ഇടിമിന്നലില്‍ നാശമുണ്ടായിട്ടുണ്ട്. മഴയ്ക്ക് തൊട്ടുമുമ്പുണ്ടായ ഇടിമിന്നലിലാണ് നാശം സംഭവിച്ചത്.
Post Your Comments