തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. കിഴക്കൻ കാറ്റ് ശക്തമായതിനെ തുടർന്നാണ് മഴ വ്യാപകമായത്. അതിതീവ്ര മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ കോയമ്പത്തൂർ അടക്കം അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ, നീലഗിരി അടക്കമുള്ള താലൂക്കുകളിലെ സ്കൂളുകളിലും അവധിയാണ്. മഴ അതിശക്തമായതോടെ മധുരൈ, തിരുപ്പൂർ, തേനി, ഡിണ്ടിഗൽ തുടങ്ങിയ ജില്ലകളിലെ മിക്ക ഇടങ്ങളും വെള്ളക്കെട്ടിനടിയിലാണ്.
മഴയെ തുടർന്ന് കോയമ്പത്തൂരിലെ കുഞ്ഞാപ്പ-പനായിൽ റോഡിൽ മണ്ണിടിച്ചിൽ അനുഭവപ്പെട്ടതിനാൽ വാഹനഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. നിലവിൽ, നീലഗിരി മൗണ്ടൻ റെയിൽവേ വിഭാഗത്തിൽ രണ്ട് ട്രെയിനുകൾ റദ്ദ് ചെയ്തിട്ടുണ്ട്. ട്രാക്കിലെ മണ്ണ് ഒലിച്ച് പോയതിനെ തുടർന്നാണ് സർവീസുകൾ റദ്ദാക്കിയത്. കല്ലാർ-അഡ്ഡർലി ഭാഗത്താണ് ട്രാക്കിന്റെ അടിയിൽ നിന്ന് മണ്ണ് പൂര്‍ണ്ണമായും ഒലിച്ചു പോയത്. കാലാവസ്ഥ വകുപ്പിന്റെ പ്രവചനം അനുസരിച്ച്, വരും മണിക്കൂറുകളിലും തമിഴ്നാട്ടിൽ മഴ ശക്തമായേക്കും.
Also Read: തൊണ്ടി മുതലായ 60 കുപ്പി മദ്യം കാണാനില്ല, കുറ്റം എലിയുടെ തലയില്‍ കെട്ടിവെച്ച് പൊലീസ്
Post Your Comments