അടുക്കളയിൽ ഇപ്പോഴും ഉണ്ടാകുന്ന ഒന്നാണ് ഉള്ളി. ചെറിയ ചുവന്ന ഉള്ളി ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. ഇരുമ്പിന്റെ അംശം വളരെ കൂടുതലായി അടങ്ങിയിരിക്കുന്ന ഉള്ളി നിത്യവും ഉപയോഗിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന ഫൈബർ ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും.
കുട്ടികളിലുണ്ടാകുന്ന വിളര്‍ച്ച തടയാന്‍ ഉള്ളി അരിഞ്ഞ് ചക്കര ചേര്‍ത്ത് നല്‍കുന്നത് ഏറെ നല്ലതാണ്. അതുപോലെ ചുവന്നുള്ളി വേവിച്ച് ഭക്ഷണത്തോടൊപ്പം കഴിച്ചാല്‍ ഉറക്കമുണ്ടാകും.
read also: ആധാർ കാർഡിലെ ഫോട്ടോ അപ്ഡേറ്റ് ചെയ്യണോ? ഇക്കാര്യങ്ങൾ അറിഞ്ഞോളൂ
ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരില്‍ ചേര്‍ത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാല്‍ കൊളസ്‌ട്രോള്‍ വര്‍ധന ഉണ്ടാകില്ല. കൂടാതെ, ഹൃദ്രോഗം വരാന്‍ സാധ്യതയുള്ളവരും ഹൃദ്രോഗം വന്ന് മാറിയവരും ചുവന്നുള്ളി ഭക്ഷണസാധനങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കാനും ഉള്ളി സഹായിക്കും. ഉള്ളിയും തേനും കൂടി ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്.
Post Your Comments