KannurLatest NewsKeralaNattuvarthaNews

എ​ട്ടാം ക്ലാ​സുകാരിയെ പീഡിപ്പിച്ചു: വി​മു​ക്ത​ഭ​ട​നാ​യ പി​താ​വി​ന് 23 വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും

ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ 48കാ​ര​നെ​യാ​ണ് കോടതി ശിക്ഷിച്ചത്

ത​ളി​പ്പ​റ​മ്പ്: എ​ട്ടാം ക്ലാ​സുകാരിയാ​യ മ​ക​ളെ നി​ര​ന്ത​രം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച വി​മു​ക്ത​ഭ​ട​നാ​യ പി​താ​വി​ന് 23 വ​ർ​ഷം ക​ഠി​ന ത​ട​വും 2,10,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ 48കാ​ര​നെ​യാ​ണ് കോടതി ശിക്ഷിച്ചത്. ത​ളി​പ്പ​റ​മ്പ് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി ആ​ർ. രാ​ജേ​ഷ് ആണ് ശി​ക്ഷ വിധി​ച്ച​ത്.

Read Also : ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

2021 മാ​ർ​ച്ച് മു​ത​ൽ ന​വം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. അ​മ്മ​യേ​യും മ​ക​ളെ​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പി​താ​വ് പീ​ഡ​നം ന​ട​ത്തി​യ​ത്. കേ​സി​ന്റെ വാ​ദം ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ പി​തൃ​ത്വം നി​ഷേ​ധി​ച്ച പ്ര​തി ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​ക്ക് അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും കോ​ട​തി ത​ള്ളി.

Read Also : സഹകരണ സംഘങ്ങളുടെ പേരിൽ ‘ബാങ്ക്’ എന്ന് ചേർക്കുന്നത് നിയമ ​ലംഘനം: മുന്നറിയിപ്പ് നൽകി റിസര്‍വ് ബാങ്ക്

ശ്രീ​ക​ണ്ഠ​പു​രം എ​സ്.​ഐ കെ.​വി. ര​ഘു​നാ​ഥാ​ണ് ​പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​സ്.​എ​ച്ച്.​ഒ ആ​യി​രു​ന്ന ഇ.​പി. സു​രേ​ശ​നാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button