KeralaLatest NewsNews

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം: പോലീസിന് നേരെയുണ്ടായ കല്ലേറിൽ ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. പോലീസ് നേരെ കല്ലേറുണ്ടായി. കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റു. നെട്ടയം സ്വദേശി രാജിക്ക് ആണ് കല്ലേറിൽ പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read Also: അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്ത് ഇന്നും മഴ തുടരും

മാനവീയം വീഥിയിൽ 12 മണിക്ക് പോലിസ് ഉച്ചഭാഷിണി നിർത്തി വെച്ചിരുന്നു. ഇതിന് പിന്നാലെ ഡാൻസ് കളിച്ച മദ്യപസംഘം കസേരകൾ തല്ലി തകർത്തു. ഇതിന് ശേഷമാണ് പോലീസിന് നേരെ കല്ലെറുണ്ടായത്.

തുടർച്ചയായി അക്രമ സംഭവങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ മാനവീയം വീഥിയിൽ വലിയ നിയന്ത്രണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരുന്നത്. 12 മണിക്ക് ശേഷം ഉച്ചഭാഷിണി നിരോധിക്കണം, ഒരു സമയം ഒന്നിൽ കൂടുതൽ കലാ പരിപാടികൾ അനുവദിക്കരുത് തുടങ്ങിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. 11 മണിക്ക് ശേഷം ദ്രുതകർമ്മ സേനയെ വിന്യസിക്കുമെന്നും ലഹരി ഉപയോഗം തടയാൻ എക്‌സൈസ് പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചിരുന്നു.

Read Also: പിഎം കിസാൻ സമ്മാൻ യോജന: മുഴുവൻ ഗുണഭോക്താക്കൾക്കും ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button