CinemaLatest NewsBollywoodNewsIndiaEntertainmentKollywoodMovie Gossips

ഇത്തരം പ്രവൃത്തികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം: രശ്മിക മന്ദാനയുടെ പേരിൽ വ്യാജ വീഡിയോ, പ്രതികരണവുമായി നാഗചൈതന്യ

ഹൈദരാബാദ്: കഴിഞ്ഞ ദിവസമാണ് നടി രശ്മിക മന്ദാനയുടെ പേരിൽ വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ പ്രതികരണവുമായി അമിതാഭ് ബച്ചൻ അടക്കമുള്ള താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ താരത്തെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നടൻ നാഗചൈതന്യ.

ഇത്തരം പ്രവൃത്തികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് നാഗചൈതന്യ ആവശ്യപ്പെട്ടു. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഇത് നിരാശാജനകമാണെന്നും താരം പറയുന്നു. ഇതിന് ഇരകളാകുന്നവരെ സംരക്ഷിക്കാൻ നടപടിയെടുക്കുകയും ഏതെങ്കിലും നിയമം നടപ്പിലാക്കുകയും വേണമെന്ന് സോഷ്യൽ മീഡിയയിലൂടെ നാഗചൈതന്യ വ്യക്തമാക്കി.

പടക്ക നിരോധനം സംബന്ധിച്ച ഉത്തരവ് എല്ലാ സംസ്ഥാനങ്ങൾക്കും ബാധകം: സുപ്രീം കോടതി

ഞായറാഴ്ച്ചയാണ് രശ്മികയുടെ മുഖമുള്ള ഡീപ്പ് ഫേക്ക് വീഡിയോ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചത്. ഗ്ലാമറസ്സ് വസ്ത്രം ധരിച്ച് ഒരു ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലായിരുന്നു ദൃശ്യങ്ങൾ പ്രചരിച്ചത്. എന്നാൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ സാറാ പട്ടേലിന്റെ മുഖത്തിന് പകരം എഐ ഉപയോഗിച്ച് രശ്മികയുടെ മുഖം ചേർക്കുകയായിരുന്നു എന്ന് പിന്നീട് കണ്ടെത്തി.

 

shortlink

Post Your Comments


Back to top button