KeralaLatest NewsNews

യുക്രൈയിനിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥിനികൾക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: യുക്രൈനിലെ കാർക്കിവ് ദേശീയ സർവകലാശാലയിൽ എംബിബിഎസ് വിദ്യാർത്ഥികളായിരിക്കെ യുദ്ധം കാരണം തിരികെ നാട്ടിലെത്തിയ സഹോദരിമാർക്ക് മറ്റൊരു രാജ്യത്ത് പഠനം പൂർത്തിയാക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസ വായ്പ സംഘടിപ്പിച്ച് നൽകണമെന്ന ആവശ്യം പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കോഴിക്കോട് ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് നിർദ്ദേശം നൽകിയത്.

Read Also: മന്ത്രിയുടെ അഴിമതി, കീഴ്‌ക്കോടതി വെറുതെ വിട്ട കേസ് പൊടിതട്ടിയെടുത്ത ഹൈക്കോടതി ജഡ്ജിയെ പ്രകീര്‍ത്തിച്ച്‌ സുപ്രീംകോടതി

വടകര ഓർക്കട്ടേരി സ്വദേശികളായ വിദ്യാർത്ഥികൾ സമർപ്പിച്ച പരാതിയിലാണ് നടപടി. മറ്റൊരു സർവകലാശാലയിൽ പഠിക്കണമെങ്കിൽ രണ്ടോ മൂന്നോ വർഷം കൂടുതൽ പഠിക്കേണ്ടി വരും. ഇതിന് ഏകദേശം 20 ലക്ഷം രൂപ ചെലവാകുമെന്ന് പരാതിയിൽ പറയുന്നു. വിദ്യാഭ്യാസ വായ്പയ്ക്കായി ബാങ്കുകളെ സമീപിച്ചെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് കമ്മീഷന് പരാതി നൽകിയത്.

3 ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. നവംബർ 28 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

Read Also: പിടിവീഴുമെന്ന ഭയത്തിൽ ഉപഭോക്താക്കൾ! യൂട്യൂബിൽ നിന്ന് ആഡ് ബ്ലോക്കർ കൂട്ടമായി ഒഴിവാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button