Latest NewsNewsLife Style

ചായയ്‌ക്കൊപ്പം ഈ ഭക്ഷണസാധനങ്ങള്‍ കഴിക്കരുത്: കാരണം 

ചായ എന്നത് നമ്മുടെ- പ്രത്യേകിച്ച് നമ്മുടെ രാജ്യത്തെ ഏറെ പ്രിയപ്പെട്ട പാനീയമാണ്. നമ്മളില്‍ മഹാഭൂരിപക്ഷം പേരും രാവിലെ ഉറക്കമുണര്‍ന്നയുടൻ തന്നെ കഴിക്കുന്നതും ഒരു കപ്പ് ചൂട് ചായ ആയിരിക്കും.

രാവിലെ മാത്രമല്ല, ദിവസത്തില്‍ പലപ്പോഴും – നിര്‍ബന്ധമായും വൈകുന്നേരവും ചായ കഴിക്കുന്നവര്‍ ഏറെയാണ്. ചായ കഴിക്കുമ്പോള്‍ കൂട്ടത്തില്‍ എന്തെങ്കിലും കൊറിക്കുകയോ, സ്നാക്സ് കഴിക്കുകയോ ചെയ്യുന്നവരും ഏറെ.

എന്നാല്‍ ഇങ്ങനെ ചായയ്ക്കൊപ്പം ഇഷ്ടമുള്ള എല്ലാം കഴിക്കുന്നത് അത്ര നല്ലതല്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ചായയ്ക്കൊപ്പം കഴിച്ചുകൂടാത്ത- കഴിച്ചാല്‍ നന്നല്ലാത്ത ചില ഭക്ഷണങ്ങളുമുണ്ട്. അവ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇതുപോലെ ചായയ്ക്കൊപ്പം കഴിക്കരുതാത്ത മൂന്ന് ഭക്ഷണസാധനങ്ങളെ കുറിച്ച് അറിയാം.

നട്ട്സ് ആണ് ഇത്തരത്തില്‍ ചായയ്ക്കൊപ്പം കഴിക്കരുതാത്ത ഒരു ഭക്ഷണം. പലരും ഇത് സ്ഥിരമായി തന്നെ ചായയ്ക്കൊപ്പം കഴിക്കുന്നതായിരിക്കും. പ്രത്യേകിച്ച് ഏറെ ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണല്ലോ നട്ട്സ്.

നട്ട്സ് കഴിക്കുമ്പോള്‍ ഇവയിലടങ്ങിയിരിക്കുന്ന അയേണ്‍ ശരീരത്തില്‍ പിടിക്കാതെ പോകാൻ ചായ കാരണമാകുമത്രേ. ചായയില്‍ അടങ്ങിയിരിക്കുന്ന ‘ടാന്നിൻ’ എന്ന പദാര്‍ത്ഥമാണ് ഇതിന് കാരണം.

ഇലക്കറികളാണ് അടുത്തതായി ചായയ്ക്കൊപ്പം കഴിക്കരുതാത്ത ഭക്ഷണം. ഇലക്കറികളുടെ കാര്യത്തിലും അയേണ്‍ നഷ്ടം തന്നെയാണ് പ്രശ്നം. അയേണിന്‍റെ മികച്ച സ്രോതസുകളാണ് ഇലക്കറികള്‍. എന്നാലിവ കഴിച്ച ഉടൻ ചായ കുടിക്കുന്നത്, അല്ലെങ്കില്‍ ചായയ്ക്ക് തൊട്ടുപിന്നാലെ ഇവ കഴിക്കുന്നത് അയേണ്‍ ലഭിക്കാതെ പോകുന്നതിന് കാരണമാകുന്നു.

ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു ചേരുവയാണ് മഞ്ഞള്‍. എന്നാല്‍ ചായയ്ക്കൊപ്പമോ അതിന് മുമ്പോ ശേഷമോ പെട്ടെന്ന് മഞ്ഞള്‍ അകത്തുചെല്ലുന്നത് കാര്യമായ ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button