WayanadKeralaNattuvarthaLatest NewsNews

വയനാട്ടിൽ മാവോയിസ്റ്റ് സംഘത്തിൽപ്പെട്ട ഒരാളെ തണ്ടർബോൾട്ട് പിടികൂടി

വയനാട്: കോഴിക്കോട്- വയനാട് അതിർത്തി വന മേഖലയിൽ നിന്ന് മാവോയിസ്റ്റ് സംഘത്തിൽപ്പെട്ട ഒരാളെ തണ്ടർബോൾട്ട് പിടികൂടി. മാവോയിസ്റ്റുകൾക്ക് സഹായം എത്തിക്കുന്നളാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. വയനാട്, കണ്ണൂർ മേഖലകളിലെ മറ്റ് സംഘാ​ഗങ്ങൾക്കാണ് ഇയാൾ സഹായം നൽകിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

നേരത്തെ, വയനാട് തലപ്പുഴയിലെത്തിയ അഞ്ചംഗ മാവോയിസ്റ്റ് സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. കബനീദളത്തിലെ അംഗങ്ങളായ സി പി മൊയ്തീന്‍, മനോജ്, സന്തോഷ്, വിമല്‍കുമാര്‍, സോമന്‍ എന്നിവരാണ് സ്ഥിരമായി ഈ മേഖലയില്‍ എത്തുന്നത്. സെപ്റ്റംബര്‍ 28ന് കമ്പമലയിലെ കെഎഫ്ടിസി ഓഫീസ് അടിച്ചു തകര്‍ത്തതും മൂന്ന് തവണ ജനവാസ മേഖലയില്‍ എത്തിയതും ഒരേ മാവോയിസ്റ്റ് സംഘം തന്നെയാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button