KeralaLatest News

മുപ്പതിനായിരം രൂപയുടെ കണ്ണട വെച്ചിട്ടും ആർ ബിന്ദുവിനു ജനാധിപത്യ കാഴ്ചയില്ല: കെ എസ് യു

തിരുവനന്തപുരം: മന്ത്രി ആർ ബിന്ദുവിനെ കനകക്കുന്നിനു മുൻപിൽ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കേരളവർമ്മ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ മന്ത്രി ആർ ബിന്ദു ഇടപെട്ടു എന്ന് ആരോപിച്ചാണ് പ്രതിഷേധം. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻറ് യദുകൃഷ്ണന്റെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

വോട്ടെണ്ണലിൽ ഫലം അട്ടിമറിക്കാൻ മന്ത്രി ആർ ബിന്ദുവും കെ രാധാകൃഷ്ണനും ഇടപെട്ടെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എം ജെ യദുകൃഷ്ണൻ ആരോപിച്ചു. മുപ്പതിനായിരം രൂപയുടെ കണ്ണട വെച്ചിട്ടും ആർ ബിന്ദുവിനു ജനാധിപത്യ കാഴ്ചയില്ലെന്നും കെഎസ്‍യു പരിഹസിച്ചു. റിട്ടേണിങ് ഓഫീസറായ അധ്യാപകൻ എസ്എഫ്ഐക്ക്‌ വേണ്ടി ഒത്താശ ചെയ്തു. ആർഷോ കാണിച്ച ടാബുലേഷൻ ഷീറ്റ് അവർ ഉണ്ടാക്കിയതാണെന്നും കെ എസ് യു ആരോപിച്ചു.

കോളേജ് അധികൃതർ യഥാർത്ഥ മാനുവൽ ടാബുലേഷൻ ഷീറ്റ് പുറത്ത് വിടണം. നാളെ മുതൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കെഎസ്‍യു പ്രക്ഷോഭം ആരംഭിക്കും. മന്ത്രി ബിന്ദുവിനെ വഴിയിൽ തടയും. നാളെ മന്ത്രി ബിന്ദുവിന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്നും കെ എസ് യു അറിയിച്ചു. ഇതിനിടെ, കേരളവർമ കോളേജിലെ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ ഇടപെട്ടുവെന്ന് ആരോപിച്ച് മന്ത്രി ആർ ബിന്ദുവിന്‍റെ ഫ്ലെക്സിൽ കെ എസ് യു പ്രവർത്തകർ കരിഓയിൽ ഒഴിച്ചു. ജില്ലാ കളക്ട്രേറ്റിൽ സ്ഥാപിച്ച നവകേരള സദസിന്‍റെ ഫ്ലെക്സിലാണ് കരിഓയിൽ ഒഴിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button