Latest NewsNewsIndia

ഇസ്രായേൽ-ഹമാസ് യുദ്ധം: ഇറാൻ പ്രസിഡൻറ് റൈസിയുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി മോദി

ഡൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റാസിയുമായി ചർച്ച നടത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി. ടെലഫോൺ വഴിയാണ് ഇരു നേതാക്കളും ചർച്ച നടത്തിയത്. ഭീകരാക്രമണവും സംഘർഷവും സാധാരണക്കാർ കൊല്ലപ്പെടുന്നതും ഏറെ ആശങ്കപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

മേഖലയിൽ സമാധാനവും സ്ഥിരതയും എത്രയും വേഗം പുന:സ്ഥാപിക്കുന്നത് ഏറെ സുപ്രധാനമാണെന്ന് മോദി പറഞ്ഞു. ഇന്ത്യ- ഇറാൻ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി സ്വാഗതാർഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സംഘർഷം തടയുന്നതും മാനുഷിക സഹായങ്ങൾ തുടർന്നും ഉറപ്പാക്കുന്നതും ഇരുനേതാക്കളും തമ്മിലുള്ള സംഭാഷണത്തിൽ ചർച്ചയായി. റാസിയുമായുള്ള സംഭാഷണത്തിനിടെ ഇസ്രായേൽ-പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ ദീർഘകാലവും സ്ഥിരവുമായ നിലപാട് മോദി ആവർത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button