Latest NewsNews

ബന്ദികളായ പലസ്തീനികളെ മോചിപ്പിച്ച് ഇസ്രയേല്‍: ജയിലിന് പുറത്ത് സംഘര്‍ഷത്തില്‍ 7 പേര്‍ക്ക് പരിക്ക്

ടെല്‍ അവീവ്: ഇസ്രയേല്‍ -ഹമാസ് വെടിനിര്‍ത്തല്‍ ധാരണ പ്രകാരമുള്ള പലസ്തീനികളെ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലെ ഒഫെര്‍ സൈനിക ജയിലിലുള്ള 90 പേരെയാണ് വിട്ടയച്ചത്. പ്രതീക്ഷിച്ചതിലും വൈകിയായിരുന്നു മോചനം. മോചനം പ്രതീക്ഷിച്ച് ജയില്‍ പരിസരത്തെത്തിയ തടവുകാരുടെ ബന്ധുക്കള്‍ക്ക് ഇവരെ എപ്പോള്‍ വിട്ടയക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. അതിനിടെ, ജയിലിന് പുറത്ത് തമ്പടിച്ചവരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. വെടിനിര്‍ത്തലിന്റെ ആദ്യ ദിവസം തന്നെ 90 പേരെയും മോചിപ്പിക്കുമെന്ന് ഇസ്രയേല്‍ ഉറപ്പ് നല്‍കിയിരുന്നു. അതേസമയം, ഹമാസ് മോചിപ്പിച്ച ഇസ്രയേലി വനിതാ തടവുകാര്‍ കുടുംബാംഗങ്ങളെ കണ്ടു.

Read Also: അമേരിക്കയില്‍ കാലാവസ്ഥ പ്രതികൂലം, ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ ക്യാപിറ്റോള്‍ മന്ദിരത്തിന് അകത്ത്

15 മാസം നീണ്ടുനിന്ന ഏറ്റുമുട്ടലുകള്‍ക്കാണ് ഇസ്രയേല്‍ – ഹമാസ് സമാധാന കരാറോടെ അവസാനമാകുന്നത്. ഒക്ടോബര്‍ 7 ന് ഹമാസ് നടത്തിയ ആക്രമണത്തോടെ തുടങ്ങിയ സംഘര്‍ഷം മധ്യപൂര്‍വേഷ്യയെ ആകെ അസ്ഥിരമാക്കി. യുദ്ധത്തില്‍ പിഞ്ചുകുഞ്ഞുങ്ങളടക്കം ആയിരങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button