KeralaLatest NewsNews

ലഹരിവേട്ട: പത്തര കിലോ കഞ്ചാവ് പിടിച്ചെടുത്തു

ആലപ്പുഴ: കഞ്ഞിക്കുഴിയിൽ പത്തര കിലോ കഞ്ചാവുമായി മൂന്നുപേർ എക്‌സൈസ് പിടിയിൽ. ആലപ്പുഴ എക്‌സൈസ് ഇന്റലിജൻസ് ശേഖരിച്ച രഹസ്യ വിവരത്തെത്തുടർന്നു ആലപ്പുഴ ഐബി, ചേർത്തല എക്‌സൈസ് റേഞ്ച് പാർട്ടിയുമായി ചേർന്നാണ് കഞ്ഞിക്കുഴി ഭാഗത്തു നിന്നും കഞ്ചാവ് പിടിച്ചെടുത്തത്.

Read Also: എനിക്ക് അറിയാവുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ ഒരു സ്ത്രീയെ ടച്ച് ചെയ്യുന്നയാളല്ല: ഗണേഷ് കുമാർ

മാരാരിക്കുളം തെക്ക് പഞ്ചായത്ത് സ്വദേശികളായ നോബിൾ, ജോതിഷ് (34 വയസ്സ് ), സിജി റ്റി കെ( 36 വയസ്സ് ) എന്നിവരാണ് പ്രതികൾ. ബംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിലെത്തി മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിൽക്കുമ്പോഴാണ് ഇവർ പിടിയിലായത്. ആന്ധ്രാപ്രദേശിൽ നിന്നും വലിയ അളവിൽ കഞ്ചാവ് കൊണ്ടുവന്നു ചെറിയ പൊതികളിൽ ആക്കി വിൽക്കുന്ന സംഘമാണ് ഇവർ.

ചേർത്തല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി ജെ റോയ്, എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ ഫെമിൻ ജി എന്നിവർ നേതൃത്വം കൊടുത്ത സംഘത്തിൽ ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർമാരായ റോയ് ജേക്കബ് ,അലക്‌സാണ്ടർ ജി, ചേർത്തല റേഞ്ച് പ്രിവന്റീവ് ഓഫീസർ കെ പി സുരേഷ്, എം എസ്, സുഭാഷ് പ്രിവന്റീവ് ഓഫിസർ ഗ്രേഡ് മണികണ്ഠൻ, ഷിബു പി ബെഞ്ചമിൻ, സാനു പി, സിവിൽ എക്‌സൈസ് ഓഫീസർ ആകാശ് എസ് നാരായണൻ, സൈബർ സെൽ ഉദ്യോഗസ്ഥരായ അൻഷാദ് ബി എ, പ്രമോദ് വി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Read Also: എനിക്ക് അറിയാവുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ ഒരു സ്ത്രീയെ ടച്ച് ചെയ്യുന്നയാളല്ല: ഗണേഷ് കുമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button