
കൊട്ടാരക്കര: മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് വയസുകാരൻ മരിച്ചു. പത്തനംതിട്ട ഓമല്ലൂർ സ്വദേശി വേദാന്ത് ആണ് മരിച്ചത്.
എം സി റോഡിൽ കരിക്കത്ത് ഇന്നലെ വൈകുന്നേരമായിരുന്നു അപകടം നടന്നത്. രണ്ടു കാറുകളും ഒരു ബൈക്കുമാണ് കൂട്ടിയിടിച്ചത്. കാറിൽ ബന്ധുക്കൾക്കൊപ്പമായിരുന്നു വേദാന്ത്. പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : ഒരേ ഒരു മണിച്ചിത്രത്താഴ്; കേരളീയത്തിൽ നീണ്ട ക്യൂ, പെരുമഴയിലും കാത്തുനിന്നത് ആയിരത്തിലധികം പേർ
ബൈക്ക് യാത്രക്കാരന്റെ കാൽ ഒടിഞ്ഞു തൂങ്ങി. ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വേദാന്തിത്തിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments