ചെങ്ങന്നൂർ: അച്ചൻകോവിൽ ആറ്റിൽ യുവാവ് ചാടിയതായി സംശയം. കുളനട ശ്രീനിലയത്തിൽ അരുൺ ബാബു(31)വാണ് ചാടിയതെന്നാണ് സംശയിക്കുന്നത്.
വെണ്മണി പുലക്കടവ് ഭാഗത്ത് അച്ചൻകോവിൽ ആറിന്റെ വശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കാർ കണ്ടത് മുതൽ ആറ്റിൽ തിരച്ചിൽ നടത്തുകയാണ്. ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. ഇവിടെ ശനിയാഴ്ച വൈകിട്ട് മുതൽ ഒരു ടാറ്റാ ഇന്‍ഡിക്ക കാർ പാർക്ക് ചെയ്തിരുന്നു. കാറിന്റെ മുന്‍പിലത്തെ സീറ്റില്‍ രക്തത്തില്‍ പേര് എഴുതിയിട്ടുണ്ട്.
Read Also : സംസ്ഥാനത്തെ തീർത്ഥാടന കേന്ദ്രങ്ങളെ കുറിച്ച് അറിയാം! കേരള ടൂറിസത്തിന്റെ മൈക്രോ വെബ്സൈറ്റ് ഉടൻ പുറത്തിറക്കും
കാർ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. അതിനു പിന്നാലെയാണ് ആറ്റിൽ തിരച്ചിൽ നടത്തുന്നത്.
കഴിഞ്ഞദിവസം മുതൽ കുളനടയിൽ നിന്ന് കാണാതായ അരുൺ ബാബു കാറിലെത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ശനിയാഴ്ച മുതൽ ആണ് അരുൺ ബാബുവിനെ കാണാതായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കെഎല്‍30എ 8481 ടാറ്റാ ഇന്‍ഡിക കാര്‍ ആണ് പുലക്കടവ് പാലത്തിൽ നിന്ന് കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചയോടെ ഇയാളുടെ ഭാര്യ പന്തളം സിഎം ആശുപത്രിയില്‍ വച്ച് മരിച്ചിരുന്നു. ഇതിനു പിന്നാലെ അരുൺ അടൂര്‍ ഭാഗത്തേക്ക് കാര്‍ ഓടിച്ച് പോയെന്നും പിന്നീട് കാണാനില്ലെന്നും കാണിച്ച് ഇയാളുടെ ബന്ധുക്കള്‍ പന്തളം പൊലീസില്‍ പരാതി നൽകിയിരുന്നു.
Post Your Comments