തിരുവനന്തപുരം: മാനവീയം വീഥിയില്‍ നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി പൊലീസ്. തുടര്‍ച്ചയായി അക്രമ സംഭവങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം കഴിഞ്ഞ ദിവസമുണ്ടായ കൂട്ടത്തല്ലില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read Also: കേരളീയം സെമിനാര്‍ വേദികളില്‍ ശ്രദ്ധ പിടിച്ചുപറ്റി ആംഗ്യഭാഷാ പരിഭാഷകര്‍
വെള്ളിയാഴ്ച്ച രാത്രി നടന്നത് പോലെയുള്ള ഇത്തരം അക്രമ സംഭവങ്ങള്‍ പതിവായതോടെയാണ് മാനവീയം വീഥിയില്‍ നിയന്ത്രണം ശക്തമാക്കണമെന്നു മ്യൂസിയം പൊലീസ് ശുപാര്‍ശ നല്‍കിയത്. നിയന്ത്രണം സംബന്ധിച്ച റിപ്പോര്‍ട്ട് മ്യൂസിയം പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
’12 മണിക്ക് ശേഷം ഉച്ചഭാഷിണി നിരോധിക്കണം. ഒരു സമയം ഒന്നില്‍ കൂടുതല്‍ കലാ പരിപാടികള്‍ അനുവദിക്കരുത്. 11 മണിക്ക് ശേഷം ദ്രുതകര്‍മ്മ സേനയെ വിന്യസിക്കും. ലഹരി ഉപയോഗം തടയാന്‍ എക്സൈസിന്റെ പരിശോധന. നിലവിലെ സാഹചര്യം സുരക്ഷാ പ്രശ്നമുണ്ടാക്കും’ റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments