തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്ത് ധൂര്‍ത്താണ് നടക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുന്ന നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം.
ഭരണഘടനാപരമായി എന്തെങ്കിലും സംശയമുണ്ടങ്കില്‍ ആര്‍ക്കു വേണമെങ്കിലും സുപ്രീംകോടതിയെ സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി ചോദിക്കുമ്പോള്‍ തന്റെ ഉത്തരവാദിത്തത്തെ കുറിച്ച് മറുപടി നല്‍കുമെന്നും സര്‍ക്കാര്‍ ആരോപണങ്ങള്‍ക്ക് മാധ്യമങ്ങളില്‍ മറുപടി പറയുന്നില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
‘സര്‍ക്കാര്‍ എല്ലാ ഭരണഘടനാ സീമകളും ലംഘിക്കുകയാണ്. പെന്‍ഷന്‍ നല്‍കുന്നില്ല. ജനങ്ങളുടെ പണം ഉപയോഗിച്ച് സിമ്മിംഗ് പൂള്‍ പണിയുകയാണ്. സര്‍വ്വകലാശാല ബില്ല് പാസാക്കുന്നതിന് മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങണമായിരുന്നു. അതില്‍ പാലിക്കേണ്ട ഉത്തരവാദിത്വങ്ങള്‍ സര്‍ക്കാര്‍ ചെയ്തില്ല. മുഖ്യമന്ത്രിയാണ് ബില്ലിനെ കുറിച്ച് വിശദീകരിക്കാന്‍ വരേണ്ടത്. എന്നാല്‍, അങ്ങനെ സംഭവിച്ചില്ല. മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിക്കാതെ ബില്ലില്‍ തന്റെ നിലപാടില്‍ മാറ്റമില്ല,’ ഗവര്‍ണര്‍ പറഞ്ഞു.
Post Your Comments