KeralaLatest NewsNews

തിരൂരങ്ങാടി ഹണിട്രാപ്പ്: ഹോട്ടലിലേക്ക് വരുത്തി പണം ​കൈപ്പറ്റിയത് പുറത്തെ ടേബിളിലിരുന്ന്: ദൃശ്യങ്ങൾ പുറത്ത്

തിരൂരങ്ങാടി: മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിൽ ഹണിട്രാപ്പിൽപ്പെടുത്തി യുവാവിൽ നിന്നും യുവതിയും കൂട്ടാളിയും പണം തട്ടുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. തിരൂരങ്ങാടി ദേശീയപാതയ്ക്കടുത്തുള്ള കൊളപ്പുറത്തെ ഒരു ഹോട്ടലിന് പുറത്തുള്ള ടേബിളിലിരുന്നാണ് യുവതി പരാതിക്കാരനിൽ നിന്നും പണം ​കൈപ്പറ്റിയത്. 50,000 രൂപയാണ് യുവാവിൽ നിന്നും വാങ്ങിയിട്ടുള്ളത്. യുവതിക്കൊപ്പം കേസിലെ കൂട്ടുപ്രതിയായ യുവാവും ഉണ്ടായിരുന്നു. പരാതിക്കാരനായ യുവാവിന്‍റെ കൂടെ വന്നവരിൽ ഒരാള്‍ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കഴിഞ്ഞ ദിവസമാണ് 27 കാരനായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വയനാട് സ്വദേശിയായ യുവതിയും യുവാവും പിടിയിലായത്. വയനാട് സ്വദേശിയും മലപ്പുറം കോട്ടക്കലിൽ താമസക്കാരിയുമായ മുബഷിറ ജുമൈല (24), സുഹൃത്ത് മുക്കം സ്വദേശി അർഷദ് ബാബു (30) എന്നിവരെയാണ് തിരൂരങ്ങാടി പൊലീസിന്‍റെ പിടിയിലായത്.

യുവാവിന്‍റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവാവും യുവതിയും തമ്മിൽ അ‌ടുപ്പത്തിലായിരുന്നു. തുടർന്ന് ഇവർ ​ലൈംഗിക ബന്ധത്തിലേർപ്പെടുകുയും പിന്നാലെ താൻ ഗർഭിണിയാണെന്നും വിവരം പുറത്ത് പറയുമെന്നും ഭീഷണിപ്പെടുത്തി യുവതി പണം തട്ടിയത്. ഭീഷണിയെത്തുടർന്ന് യുവാവ് പണം നൽകാമെന്ന് സമ്മതിച്ചു. ആദ്യം യുവതി 50000 രൂപയാണ് ആവശ്യപ്പെട്ടത്. പണത്തിനായി യുവതി പരാതിക്കാരനെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി. അവിടെയെത്തുമ്പോഴാണ് യുവതിക്കൊപ്പം സുഹൃത്തിനെയും കാണുന്നത്. ആളുകൾ ശ്രദ്ധിക്കാതിരിക്കാൻ ഹോട്ടലിന് പുറത്തിരുന്നാണ് യുവതിയും കൂട്ടാളിയും പണം കൈപ്പറ്റിയത്. തുടർന്ന് ഇരുവരും സ്ഥലംവിട്ടു.

ഇതിന് പിന്നാലെ യുവതി 15 ലക്ഷം രൂപ ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെയാണ് തന്നെ ഹണിട്രാപ്പിൽപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയുമായി യുവാവ് പരാതിയുമായി എത്തുന്നത്. മുബഷിറ പരാതിക്കാരനായ യുവാവിൽ നിന്നും ഗർഭിണിയായിരുന്നു. പിന്നീട് യുവതി ഗർഭച്ഛിദ്രം നടത്തിയതായും പൊലീസ് പറഞ്ഞു. കൂടുതൽ പണം തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് മുബഷിറയും സുഹൃത്ത് അർഷദ് ബാബുവും യുവാവിനെ ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button