ഇസ്ലാമബാദ്: പാകിസ്ഥാനിലെ വ്യോമസേന പരിശീലന കേന്ദ്രത്തില്‍ ആക്രമണം നടത്തിയ ഒമ്പത് ഭീകരവാദികളെ കൊലപ്പെടുത്തിയതായി ഡയറക്ടര്‍ ജനറല്‍-ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് അറിയിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് പഞ്ചാബിലെ മിയാന്‍വാലിയിലുള്ള വ്യോമസേനാ താവളത്തില്‍ ആക്രമണം നടന്നത്.
Read Also: യുഡിഎഫിന്റെ കെട്ടുറപ്പും എല്‍ഡിഎഫിന്റെ ദൗര്‍ബല്യവും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു: വിഡി സതീശന്‍
പാകിസ്ഥാനിലെ ഭീകര സംഘടനയായ തെഹ് രീക് -ഇ- ജിഹാദ് (ടിടിപി)ആണ് ആക്രമണം നടത്തിയത്. അക്രമികളെ മുഴുവന്‍ കൊലപ്പെടുത്തിയതായി ഡയറക്ടര്‍ ജനറല്‍-ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഭീകരാക്രമണത്തില്‍ മൂന്ന് യുദ്ധ വിമാനങ്ങളും ഇന്ധന ടാങ്കറും തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, യുദ്ധവിമാനം തകര്‍ന്നതായുള്ള വാര്‍ത്ത പാക് സൈന്യം നിഷേധിച്ചു.
Post Your Comments