Latest NewsKeralaNews

മണിപ്പൂരില്‍ താന്‍ പറഞ്ഞതില്‍ മാറ്റമില്ല, സഭയ്ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട് : സുരേഷ് ഗോപി

തൃശൂര്‍: തൃശൂര്‍ അതിരൂപതയുടെ വിമര്‍ശനത്തില്‍ മറുപടിയുമായി സുരേഷ് ഗോപി. ‘മണിപ്പൂരില്‍ താന്‍ പറഞ്ഞതില്‍ മാറ്റമില്ല. സഭയ്ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്. തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതല്ലെന്നും പിന്നില്‍ ആരെന്ന് തിരിച്ചറിയണം’, സുരേഷ് ഗോപി പറഞ്ഞു.

Read Also: ജനങ്ങളെ സംരക്ഷിക്കണമെന്ന് ആന്റണി ബ്ലിങ്കന്‍, ബന്ദികളെ മോചിപ്പിക്കുന്നതുവരെ യുദ്ധമെന്ന് നെതന്യാഹുവിന്റെ പ്രഖ്യാപനം

‘മറക്കില്ല മണിപ്പൂര്‍’ എന്ന തലക്കെട്ടിലാണ് ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയെയും വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത മുഖപത്രത്തില്‍ എഴുതിയത്. ‘അങ്ങ് മണിപ്പൂരിലും യു.പിയിലുമൊന്നും നോക്കിനില്‍ക്കരുത്, അതു നോക്കാന്‍ അവിടെ ആണുങ്ങളുണ്ട്’ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

അതിന് മറുപടി എന്ന നിലയിലാണ് അതിരൂപതയുടെ മുഖപത്രത്തില്‍ സുരേഷ് ഗോപിയെ വിമര്‍ശിച്ചിരിക്കുന്നത്. മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ ആണത്തമുണ്ടോയെന്നാണ് ലേഖനത്തില്‍ ഉന്നയിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button