
കാമുകനെ കൊലപ്പെടുത്തിയ കാമുകിയെ അറസ്റ്റ് ചെയ്ത് പോലീസ്. നോർത്ത് ഡക്കോട്ടയിൽ ആണ് സംഭവം. കാമുകനെ ആന്റിഫ്രീസ് നൽകിയാണ് യുവതി കൊലപ്പെടുത്തിയത്. 51 -കാരനായ സ്റ്റീവൻ റിലേ ആണ് കൊല്ലപ്പെട്ടത്. ഇന തിയ കെനോയർ എന്ന യുവതിയെ ആണ് കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഒക്ടോബർ 30 -നാണ് ഇനയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ അറസ്റ്റിലായ വിവരം മിനോട്ട് പൊലീസ് ഡിപാർട്‍മെന്റ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. ഇതിന് റിലേയുടെ മകൻ റയാൻ ഡിലേ കമന്റ് ഇട്ടു. ‘റെസ്റ്റ് ഇൻ പീസ് ഡാഡ്, നിങ്ങൾക്ക് അർഹിക്കപ്പെട്ട നീതി ലഭിച്ചു’ എന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നായിരുന്നു റിലേയുടെ മകൻ റയാൻ ഡിലേ കമന്റ് ചെയ്തത്.
കാമുകന് പാരമ്പര്യമായി 250 കോടിയിലധികം രൂപ കൈവന്നതിന് തൊട്ടുപിന്നാലെയാണ് യുവതി കാമുകനെ കൊലപ്പെടുത്തിയത്. ഭീമമായ ഈ തുക കയ്യിലെത്തിയതിന് പിന്നാലെ കാമുകൻ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന് മനസിലായതിനെ തുടർന്നാണ് യുവതി കാമുകനെ കൊലപ്പെടുത്തിയത്. യുവതിയുടെ കാമുകൻ അഭിഭാഷകനുമായി സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്നു. ആ സമയത്താണ് ഇയാളുടെ ആരോഗ്യനില മോശമായത്. പിറ്റേന്ന് കാമുകിയായ ഇന തിയ കെനോയർ എമർജൻസി സർവീസ് നമ്പറായ 911 -ലേക്ക് വിളിച്ചു. ഉടൻ തന്നെ ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും റിലേ പ്രതികരിക്കാത്ത അവസ്ഥയിൽ എത്തിയിരുന്നു.
പെട്ടെന്ന് തന്നെ ആളെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനിലയിൽ മാറ്റമൊന്നും ഉണ്ടായില്ല. പിറ്റേ ദിവസം മരണം സംഭവിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇനയാണ് കൊലപാതകം നടത്തിയത് എന്ന് കണ്ടെത്തിയത്. നോർത്ത് ഡക്കോട്ടയിലെ ഏറ്റവും ഗുരുതരമായ കൊലപാതക കുറ്റമാണ് ഇവർക്ക് മേൽ ചാർത്തിയിരിക്കുന്നത്.
Post Your Comments