KeralaLatest NewsNews

കേരളീയം ജനങ്ങളാകെ ഏറ്റെടുത്തു: ഇ പി ജയരാജൻ

തിരുവനന്തപുരം: കേരളപ്പിറവിയോടനുബന്ധിച്ച് കേരളീയരുടെ ഒരു മഹോത്സവമായി സംസ്ഥാന ഗവൺമെന്റ് സംഘടിപ്പിക്കുന്നതാണ് കേരളീയമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. അത് കേരളത്തിലെ ജനങ്ങളാകെ ഏറ്റെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. തലസ്ഥന നഗരി മുഴുവൻ ആഘോഷപരിപാടികളാണ്. പതിനായിരങ്ങൾ തിങ്ങിനിറഞ്ഞതായിരുന്നു ഉദ്ഘാടനം. രാഷ്ട്രീയ കലാ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിദ്ധ്യം കേരളീയത്തെ കൂടുതൽ ജനകീയമാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ഹമാസുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ ഉള്ള ചാനലുകൾ പ്രവർത്തിക്കേണ്ട! വിലക്കേർപ്പെടുത്തി ടെലഗ്രാം

ദിവസവും അരങ്ങേറുന്ന കലാപരിപാടികൾ ആസ്വദിക്കാനും മേള സന്ദർശിക്കാനുമായി ദിവസവും ആളുകൾ തലസ്ഥാന നഗരിയിൽ വന്ന് നിറയുകയാണ്. തുടർന്നുള്ള ദിവസങ്ങളിലാകട്ടെ വിവിധ വിഷയങ്ങളെ കുറിച്ച്, കേരളം അഭിമുഖീകരിക്കുന്ന വ്യത്യസ്തങ്ങളായ പ്രശ്നങ്ങളെ കുറിച്ച് വിവിധ മേഖലകളിലെ പ്രമുഖൻമാർ പങ്കെടുത്തുകൊണ്ട് നടക്കുന്ന നിരീക്ഷണങ്ങൾ അഭിപ്രായങ്ങൾ എല്ലാം ചർച്ച ചെയ്യപ്പെടുകയാണ്. കേരളത്തിലെ നാനാഭാഗത്ത് നിന്നും ജനങ്ങൾ തിരുവനന്തപുരത്തേക്ക് ഒഴുകി വരികയാണ്. ഇത് ഇടതുപക്ഷ ഗവൺമെന്റിന്റെ ജനകീയ ഉത്സവത്തോടും കേരളത്തിന്റെ ചരിത്രത്തോടും ഭാവിയോടും കാണിക്കുന്ന സ്നേഹാദരവുകളുടെ പ്രതിഫലനവും കൂടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ ഇത് സഹിക്കാൻ പറ്റാത്ത ഒരു കൂട്ടരുണ്ട്. സംസ്ഥാനത്തിന്റെ പുരോഗതിയും ജനങ്ങളുടെ പുരോഗതിയും ആഗ്രഹിക്കാത്ത കൂട്ടരുണ്ട്. അവരാണ് കേരളത്തിലെ പ്രതിപക്ഷവും ബിജെപിയും. ഈ പ്രതിപക്ഷമാകട്ടെ ഇന്ന് കൂടുതൽ അസഹിഷ്ണുതയും അസ്വസ്തതയും പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആ അസ്വസ്തത പ്രതിപക്ഷ നേതാവിലൂടെയാണ് ഇപ്പോൾ പുറത്തുചാടിക്കൊണ്ടിരിക്കുന്നത്. അദ്ദേഹം കഴിഞ്ഞ ദിവസം ഒരു പ്രസ്ഥാവന നടത്തി. അത് അദ്ദേഹം ഏത് നൂറ്റാണ്ടിൽ ജീവിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്. പുരപ്പുറത്ത് ഉണങ്ങാനിട്ട കോണകം പോലെയാണ് ഈ ഉത്സവം എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. അദ്ദേഹം ഇന്നും ജീവിക്കുന്നത് ആ യുഗത്തിലാണ്. ആ യുഗത്തിന്റെ ബോധവും സംസ്‌കാരങ്ങളും രീതികളുമാണ് അദ്ദേഹത്തിൽ നിഴലിച്ചുകാണുന്നത്. ആ കാലഘട്ടത്തിന്റെ ചിന്തകളാണ് അദ്ദേഹത്തെ ഇത്തരത്തിലുള്ള അഭിപ്രായപ്രകടനത്തിന് പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് പ്രതിപക്ഷ നേതാവ് കാലോചിതമായി കാര്യങ്ങൾ നിരീക്ഷിക്കാനും ലോകത്ത് ആകെ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും വളർച്ചയും ഉയർച്ചയും മനസ്സിലാക്കാനും ശ്രമിക്കണം. കേരള സമൂഹത്തിന്റെ ആകെ മാറ്റത്തിന് വേണ്ടി നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളിൽ ഭാഗവാക്കായി, തങ്ങൾക്ക് പറ്റിയ ഗുരുതരമായ പിശക് മാറ്റി തീർക്കാൻ ശിലായുഗത്തിലെ ചിന്തകളിൽ നിന്നും മാറി ചിന്തിക്കാൻ അദ്ദേഹത്തിന് കഴിയേണ്ടതുണ്ട്. അതാണ് അദ്ദേഹത്തിന്റെ പ്രസ്താവനയിലൂടെ തനിക്ക് നിരീക്ഷിക്കാൻ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: രഞ്ജുഷയ്ക്കും പങ്കാളിക്കും ഇടയില്‍ സംഭവിച്ചത്… ഗുരുതര ആരോപണവുമായി ബീന ആന്റണി രംഗത്ത്’: വ്യാജ വാർത്തയ്‌ക്കെതിരെ ബീന

shortlink

Related Articles

Post Your Comments

Related Articles


Back to top button