വിദേശ പണമിടപാടുകൾ നടത്തുന്നവർക്ക് പുതിയ സേവനവുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് പ്ലാറ്റ്ഫോമായ എസ്ഐബി മിറർ പ്ലസിൽ ‘റെമിറ്റ് മണി എബ്രോഡ്’ എന്ന പേരിലാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ, വിദേശത്തേക്കുള്ള പണമിപാടുകൾ എളുപ്പത്തിലും സുരക്ഷിതമായും നടത്താൻ സാധിക്കും.
കടലാസ് രഹിത ബാങ്കിംഗ് സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നത്. പ്രധാനമായും എൻആർഇ, റെസിഡന്റ് സേവിംഗ്സ് ബാങ്ക് ഇടപാടുകാർക്കാണ് ഈ സേവനം കൂടുതൽ പ്രയോജനമാവുക. കൂടാതെ, ഉപയോക്താക്കൾക്ക് ബ്രാഞ്ചുകൾ സന്ദർശിക്കാതെ തന്നെ വിദേശത്തേക്ക് പണമടയ്ക്കാൻ കഴിയും.
റെസിഡന്റ് സേവിംഗ്സ് ഇടപാടുകാർക്ക് പ്രതിദിനം 10,000 ഡോളറിന്റെയും, പ്രതിവർഷം 25,000 ഡോളറിന്റെയും ഇടപാടുകൾ നടത്താൻ കഴിയും. എൻആർഐ ഉപയോക്താക്കൾക്ക് ദിവസേന 25,000 ഡോളറിന്റെയും വർഷത്തിൽ 1,00,000 ഡോളറിന്റെയും വിനിമയം നടത്താവുന്നതാണ്.
Post Your Comments