
കോഴിക്കോട്: സിപിഎമ്മിന്റെ പരിപാടിയിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചത് തലയ്ക്ക് സുഖമില്ലാത്തവരാണെന്ന പരിഹാസവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇങ്ങനെ ദുർഭരണം നടത്തുന്ന സിപിഎമ്മിന്റെ കൂടെ പോകാൻ ലീഗ് തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.
ഇത്രയും വർഷത്തെ പാരമ്പര്യമുള്ള ലീഗ് യുഡിഎഫിനെ വിട്ട് പോകില്ലെന്നും സിപിഎമ്മിന്റെ പരിപാടിയിലേക്ക് മുസ്ലീം ലീഗ് പോകില്ലെന്നാണ് വിശ്വാസമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. അതേസമയം, സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ സെമിനാറിൽ പങ്കെടുക്കേണ്ടതില്ലെന്ന് മുസ്ലീം ലീഗ് തീരുമാനിച്ചു. സിപിഎം ക്ഷണത്തിന് നന്ദി പറഞ്ഞ ലീഗ് നേതാക്കൾ കോൺഗ്രസ് ഇല്ലാതെ പരിപാടിയിൽ പങ്കെടുത്താൽ ഭിന്നതയുടെ സ്വരം വരുമെന്ന് വ്യക്തമാക്കി.
Post Your Comments