ലക്നൗ: സംസ്ഥാനത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിബദ്ധമാണെന്ന് ഊന്നിപ്പറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ പെൺമക്കളുടെ സുരക്ഷയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് രാവണന്റേയും കംസന്റെയും വിധി നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ബല്ലിയ ജില്ലയിലെ ബൻസ്ദീഹിൽ നാരി ശക്തി വന്ദൻ സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്.
‘പെൺമക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. പെൺമക്കളുടെ സുരക്ഷ ലംഘിക്കുന്നവർക്ക് രാവണനും കംസനും തുല്യമായ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും,’ യോഗി ആദിത്യനാഥ് പറഞ്ഞു.
വൺപ്ലസ് ആരാധകർക്ക് സന്തോഷവാർത്ത! ഈ 3 സ്മാർട്ട്ഫോണുകൾക്ക് ഗംഭീര ഓഫറുമായി ആമസോൺ
‘മുഖ്യമന്ത്രി സമൂഹിക് വിവാഹ യോജന’ പ്രകാരം പെൺമക്കളുടെ വിവാഹത്തിന് അർഹരായ കുടുംബങ്ങൾക്ക് 51,000 രൂപ സർക്കാർ നൽകുന്നുണ്ട്. അടുത്ത ഘട്ടം മുതൽ 25,000 രൂപ നൽകി സംസ്ഥാനത്തെ പെൺമക്കളോടുള്ള ഉത്തരവാദിത്തം നിറവേറ്റാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ സുപ്രധാന പ്രകടനമാണ്, ‘മുഖ്യമന്ത്രി കന്യാ സുമംഗല യോജന’ പദ്ധതിയെന്ന് യോഗി വ്യക്തമാക്കി. ഈ തുക ആറ് ഘട്ടങ്ങളിലായി പെൺമക്കളുടെ മാതാപിതാക്കൾക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments