KottayamKeralaNattuvarthaLatest NewsNews

പ​റ്റ് കാ​ശ് ചോ​ദി​ച്ച​തി​ന് ത​ട്ടു​ക​ട ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: യു​വാ​വ് അ​റ​സ്റ്റി​ല്‍

ചെ​ങ്ങ​ളം സൗ​ത്ത് വാ​യ​ന​ശാ​ല ഭാ​ഗ​ത്ത് പാ​ല​പ്പ​റ​മ്പി​ല്‍ പി.​ആ​ര്‍. റി​യാ​സി(33)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: ത​ട്ടു​ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാവ് അ​റ​സ്റ്റിൽ. ചെ​ങ്ങ​ളം സൗ​ത്ത് വാ​യ​ന​ശാ​ല ഭാ​ഗ​ത്ത് പാ​ല​പ്പ​റ​മ്പി​ല്‍ പി.​ആ​ര്‍. റി​യാ​സി(33)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കോ​ട്ട​യം വെ​സ്റ്റ് പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : നിശാപാർട്ടിയിൽ പാമ്പുകളും പാമ്പിൻ വിഷവും; ബിഗ് ബോസ് താരം എൽവിഷ് യാദവിനെതിരെ കേസ്

ക​ഴി​ഞ്ഞ​ദി​വ​സം ആണ് സംഭവം. ഇ​യാ​ള്‍ വെ​ളു​പ്പി​നെ ത​ട്ടു​ക​ട​യി​ല്‍ ചാ​യ കു​ടി​ക്കാ​നെ​ത്തി​യ സ​മ​യ​ത്ത് പ​റ്റ് കാ​ശ് ചോ​ദി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍ക്കം ഉ​ണ്ടാ​വു​ക​യും ഇ​യാ​ള്‍ ജീ​വ​ന​ക്കാ​ര​നെ മ​ര്‍ദി​ക്കു​ക​യും കൈ​യിലു​ണ്ടാ​യി​രു​ന്ന താ​ക്കോ​ല്‍ കൊ​ണ്ടു ജീ​വ​ന​ക്കാ​ര​ന്‍റെ ക​ഴു​ത്തി​ൽ കു​ത്തു​ക​യു​മാ​യി​രു​ന്നു.

Read Also : സംസ്ഥാനത്ത് ഇന്നു മുതല്‍ കനത്ത മഴയും അതിശക്തമായ ഇടിമിന്നലും ഉണ്ടാകും, അതീവ ജാഗ്രതാ നിര്‍ദ്ദേശം

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്ത് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കു​മ​ര​കം സ്റ്റേ​ഷ​നി​ലെ ആ​ന്‍റി സോ​ഷ്യ​ല്‍ ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട ഇ​യാ​ള്‍ക്കെ​തി​രേ കോ​ട്ട​യം വെ​സ്റ്റ് സ്റ്റേ​ഷ​നി​ല്‍ ക്രി​മി​ന​ല്‍ കേസു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button