Latest NewsNewsIndiaBusiness

കൊളംബിയിൽ നിന്നും എണ്ണ കണ്ടെത്തി ഒഎൻജിസി വിദേശ് ലിമിറ്റഡ്

ലാനോസ് തടത്തിൽ ലോവർ മിറാഡോർ എന്ന ഭാഗത്താണ് എണ്ണയുടെ സാന്നിധ്യം കണ്ടെത്തിയത്

ഒഎൻജിസി വിദേശ് ലിമിറ്റഡിന്റെ എണ്ണ പര്യവേഷണം വിജയകരം. കൊളംബിയയിൽ നിന്നാണ് ഇത്തവണ എണ്ണ കണ്ടെത്തിയത്. എണ്ണ പരിവേഷണം നടത്തുന്ന കിണറുകളിൽ ഇലക്ട്രിക്കൽ സബ്മേഴ്സിബിൽ പമ്പ് ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് എണ്ണ കണ്ടെത്തിയത്.

ലാനോസ് തടത്തിൽ ലോവർ മിറാഡോർ എന്ന ഭാഗത്താണ് എണ്ണയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇവിടെ നിന്ന് പ്രതിദിനം 600 ബാരൽ എണ്ണ ലഭിക്കുന്നുണ്ട്. കൂടാതെ, ഒഎൻജിസി വിദേശിന് എണ്ണ കിണറുകളിൽ 70 ശതമാനം പങ്കാളിത്തവും പ്രവർത്തിപ്പിക്കുവാനുള്ള അവകാശവുമുണ്ട്.

Also Read: യു.എ.സില്‍ ഗര്‍ഭഛിദ്രത്തിന് നിയമ സാധുത നല്‍കിയ വിധി റദ്ദാക്കി: രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്ന വിധിയാണിതെന്ന് ബൈഡന്‍

കൊളംബിയയിലെ മാരിപോസ, ഇൻഡിക്ക ഭാഗത്തുനിന്ന് നിലവിൽ 20,000 ബാരൽ എണ്ണ ലഭിക്കുന്നുണ്ട്. 2017, 2018 വർഷങ്ങളിലാണ് ഈ ഭാഗത്ത് എണ്ണയുടെ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button