Latest NewsNewsIndiaBusiness

മികച്ച നേട്ടവുമായി ഒഎൻജിസി

ഇക്കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ ഏറ്റവും ലാഭമുണ്ടാക്കിയ രണ്ടാമത്തെ സ്ഥാപനമാണ് ഒഎൻജിസി

മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 40,305 കോടി രൂപയുടെ അറ്റാദായം കൈവരിച്ച് ഓയിൽ ആന്റ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി). മുൻ സാമ്പത്തിക വർഷത്തിലെ അറ്റാദായം 11,246.44 കോടി രൂപയായിരുന്നു. ഇത്തവണ അറ്റാദായത്തിൽ 258 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ സാമ്പത്തിക വർഷം ഓരോ ബാരൽ ക്രൂഡോയിലിനും ശരാശരി 42.78 ഡോളർ വീതമാണ് ലഭിച്ചിരുന്നത്. എന്നാൽ, ഇത്തവണ ഓരോ ബാരൽ ക്രൂഡോയിലിനും ശരാശരി 76.62 ഡോളർ വീതമാണ് ലഭിച്ചത്. റഷ്യ- യുക്രൈൻ യുദ്ധം എണ്ണ വിലയിൽ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ബാരലിന് 139 ഡോളറായാണ് എണ്ണ വില കുതിച്ചുയർന്നത്. ഇത് ഒഎൻജിസിക്ക് ലഭിച്ച എക്കാലത്തെയും മികച്ച വിലയാണ്.

Also Read: വയര്‍ സംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും ‘പപ്പായ ഇല’

ഇക്കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ ഏറ്റവും ലാഭമുണ്ടാക്കിയ രണ്ടാമത്തെ സ്ഥാപനമാണ് ഒഎൻജിസി. റിലയൻസ് ഇൻഡസ്ട്രീസാണ് ഏറ്റവും ലാഭമുണ്ടാക്കിയ ഒന്നാമത്തെ കമ്പനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button