വള്ളക്കടവ്: തിരുവനന്തപുരത്ത് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായിട്ടുള്ള യുവാവ് എക്സൈസ് പിടിയിൽ. വള്ളക്കടവ് സ്വദേശി റോഷി വർഗീസാണ് ഡ്രൈ ഡേയിൽ അനധികൃത മദ്യക്കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 25 ലിറ്റർ വിദേശമദ്യവുമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്.
Read Also : രാജ്യസഭാ അധ്യക്ഷനോട് മാപ്പ് പറയണം: രാഘവ് ഛദ്ദയോട് നിർദ്ദേശവുമായി സപ്രീം കോടതി
ഇന്ന് പുലർച്ചെയാണ് സംഭവം. വലിയതുറ പള്ളിയിൽ അടിപിടി നടത്തിയ കേസിലും, അമ്പലത്തിലെ ഭണ്ഡാരപ്പെട്ടി കുത്തിതുറന്ന് മോഷണം നടത്തിയ കേസിലും പ്രതിയായി കോടതി ജാമ്യത്തിലിരിക്കുകയായിരുന്നു ഇയാൾ. മദ്യശാലകൾ അടവുള്ള ദിവസങ്ങളിൽ വലിയതുറ ഭാഗത്ത് ഇയാൾ വൻതോതിൽ മദ്യവിൽപ്പന നടത്തുന്നുണ്ടെന്ന് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി എൽ ഷിബുവിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഇൻസ്പെക്ടർ ആർ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തി ഇയാളെ അറസ്റ്റ് ചെയ്തത്.
പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ രാജേഷ്കുമാർ, സന്തോഷ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്, സുരേഷ്ബാബു, നന്ദകുമാർ, അക്ഷയ് സുരേഷ്, ഡ്രൈവർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.
Post Your Comments