തിരുവനന്തപുരം: മുസ്ലിം ലീഗിനെ അനുനയിപ്പിക്കാന്‍ നീക്കവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ലീഗ് നേതൃത്വത്തെ സുധാകരന് ഫോണില്‍ വിളിച്ചു സംസാരിച്ചു. ‘പട്ടി’ പ്രയോഗം ഇ ടി മുഹമ്മദ് ബഷീറിനെ ഉദേശിച്ചല്ലെന്ന് സുധാകരന് വ്യക്തമാക്കി. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളെ ഉദ്ദേശിച്ചാണ് താന്‍ ഉപമ പറഞ്ഞതെന്ന് കെ സുധാകരന് വ്യക്തമാക്കി.
പി കെ കുഞ്ഞാലിക്കുട്ടിയെ ഫോണില്‍ വിളിച്ച് അദ്ദേഹം നിലപാടറിയിച്ചു. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പലതവണ പറഞ്ഞതാണെന്ന് രാവിലെ സുധാകരന് പി.എം.എ സലാം മറുപടി നല്‍കിയിരുന്നു. അതേസമയം, പലസ്തീന് ഐകൃദാര്‍ഢ്യ പരിപാടിയിലേക്കുള്ള സിപിഎം ക്ഷണം ലീഗ് സ്വീകരിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
Post Your Comments