ടെല്‍ അവീവ്: ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇസ്രായേലിന് പൂര്‍ണ അവകാശമുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഒരു രാജ്യവും തന്റെ പൗരന്മാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ സഹകരിക്കില്ല. ഇസ്രായേലിന്റെ ഈ ചെറുത്തുനില്‍പ്പിനെ തുടര്‍ന്നും പിന്തുണക്കുമെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി. ഇസ്രായേല്‍ സന്ദര്‍ശനത്തിനായി ടെല്‍ അവീവില്‍ എത്തിയപ്പോള്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘സ്ത്രീകളെയും കുട്ടികളെയും യുദ്ധമുഖത്ത് മനുഷ്യ കവചങ്ങളായി ഹമാസ് ഉപയോഗിക്കുന്നുണ്ട്. ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഒളിപ്പിക്കാനായി അവര്‍ പള്ളികളും സ്‌കൂളുകളും ആശുപത്രികളും ഉപയോഗിക്കുന്നു. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. എന്നിരുന്നാലും യുദ്ധത്തില്‍ നിന്നും സാധാരണ ജനങ്ങളെ രക്ഷിക്കുക എന്നതിനാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുഎസ് അതിന് പ്രതിജ്ഞാ ബദ്ധമാണ്’, ബ്ലിങ്കന്‍ പറഞ്ഞു.
ഇത് രണ്ടാം തവണയാണ് യുദ്ധം ആരംഭിച്ച ശേഷം ബ്ലിങ്കന്‍ ഇസ്രായേലില്‍ എത്തുന്നത്. അറബ് രാജ്യങ്ങളും യൂറോപ്യന്‍ ശക്തികളും വെടി നിര്‍ത്തല്‍ നടപ്പിലാക്കാന്‍ അമേരിക്ക ഇടപെടണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബ്ലിങ്കന്റെ സന്ദര്‍ശനം എന്നതാണ് ശ്രദ്ധേയം. ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ബ്ലിങ്കന്‍ ആവശ്യം ഉന്നയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Post Your Comments