Latest NewsNewsInternational

ഗാസയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യതകള്‍ തെളിയുന്നു, ഇസ്രയേലിന് ഹമാസിന്റെ അനുകൂല മറുപടി ലഭിച്ചെന്ന് സൂചന

വെസ്റ്റ്ബാങ്ക്: മൂന്ന് മാസത്തിലധികമായി സംഘര്‍ഷം തുടരുന്ന ഗാസയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യതകള്‍ തെളിയുന്നതായി സൂചന. അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായി തയ്യാറാക്കിയ കരാറില്‍ ഹമാസിന്റെ അനുകൂല മറുപടി ലഭിച്ചുവെന്നാണ് വിവരം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഇസ്രയേലിലെത്തിയിട്ടുമുണ്ട്.

Read Also: ഫോൺ പരിചയത്തിൽ യുവാവിനൊപ്പം പോയ യുവതിയെ തടവിലിട്ട് ക്രൂരമായി പീഡിപ്പിച്ചു, ശരീരമാസകലം മുറിവുകൾ, പോലീസെത്തി രക്ഷിച്ചു

ഗാസയിലെ വെടിനിര്‍ത്തല്‍, ഹമാസ് തടങ്കലിലുള്ള ബന്ദികളുടെ മോചനം തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായി ഒരാഴ്ച മുന്‍പ് സമാധാന നീക്കങ്ങള്‍ ആരംഭിച്ചത്. മൂന്ന് രാജ്യങ്ങളും ഒത്തുചേര്‍ന്നാണ് സമാധാനത്തിനായുള്ള ഒരു ഫോര്‍മുല കരാറായി രൂപീകരിച്ചത്. ഇതിലാണ് ഇപ്പോള്‍ ഹമാസില്‍ നിന്ന് അനുകൂലമായ മറുപടി ലഭിച്ചിരിക്കുന്നത്. ഗാസയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യത തെളിയുകയാണെന്ന് പശ്ചിമേഷ്യയിലെത്തിയ യു എസ് സ്റ്റേറ്റ് സെക്രട്ടറിയും സൂചിപ്പിക്കുന്നുണ്ട്.

 

അതേസമയം, ഹമാസ് മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥകളെന്താണെന്ന വിവരം ഈ ഘട്ടത്തില്‍ പുറത്തുവന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button