പാലാ: വിൽപ്പനയ്ക്കെത്തിച്ച അര കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. നിരവധി എന്‍ഡിപിഎസ് കേസില്‍ പ്രതിയായ കിഴതടിയൂര്‍ കണ്ടത്തില്‍ ജോബിന് കെ. ജോസഫിനെയാണ് പിടികൂടിയത്. പാലാ എക്സൈസ് ആണ് പിടികൂടിയത്.
രാത്രികാല സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി പാലാ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബി. ദിനേശിന്റെ നേതൃത്വത്തില്‍ പാലാ എക്സൈസ് റേഞ്ച് നടത്തിയ വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പാലാ ടൗണ്‍, ഭരണങ്ങാനം, ഈരാറ്റുപേട്ട ഭാഗങ്ങളില്‍ വിൽപ്പനയ്ക്കായി കഞ്ചാവ് കൊണ്ടുപോവുകയായിരുന്ന ഇയാളുടെ ഹോണ്ട ഡിയോ സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
റെയ്ഡില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഇ.എ. തന്‍സീര്‍, മനു ചെറിയാന്, അഖില്‍ പവിത്രന്, ജയിംസ് സിബി, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ടി. രജനി, എക്സൈസ് ഡ്രൈവര്‍ സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കും.
Post Your Comments