KozhikodeKeralaNattuvarthaLatest NewsNews

പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഎം മുസ്ലീം ലീഗിനെ ക്ഷണിച്ചത് യുഡിഎഫിനെ ദുർബലപ്പെടുത്താൻ: കെ മുരളീധരൻ

കോഴിക്കോട്: സിപിഎം നേതൃത്വം നൽകുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചത് യുഡിഎഫിനെ ദുർബലപ്പെടുത്താനാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തൊരപ്പന്റെ പണിയാണ് സിപിഎം എടുക്കുന്നതെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. യുഡിഎഫിൽ തർക്കമുണ്ടാക്കാനാണ് ‍സിപിഎം ശ്രമിക്കുന്നതെന്നും മുസ്ലീം ലീഗ് ഒരിക്കലും സിപിഎമ്മിന്റെ ക്ഷണം സ്വീകരിച്ച് പരിപാടിയിൽ പങ്കെടുക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

‘പലസ്തീൻ വിഷയത്തിൽ ആദ്യം പ്രമേയം പാസാക്കിയത് കോൺഗ്രസിന്റെ പ്രവർത്തക സമിതിയാണ്. സിപിഎമ്മിന് പലസ്തീൻ സ്നേഹം വന്നത് ഇപ്പോഴാണ്. ഇതുകൊണ്ടൊന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ തലകുത്തി നിന്നാലും മാക്സിസ്റ്റ് പാർട്ടിക്ക് ഒരു സീറ്റുപോലും ലഭിക്കില്ല,’ കെ മുരളീധരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button