സംസ്ഥാനത്ത് ഇന്ന് സ്വർണവില വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,200 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർദ്ധിച്ച് 5,650 രൂപയിലെത്തി. മൂന്ന് ദിവസത്തെ ഇടിവിനു ശേഷമാണ് സംസ്ഥാനത്ത് ഇന്ന് വില വർദ്ധിച്ചിരിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 45,120 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,640 രൂപയുമായിരുന്നു നിരക്ക്.
നിക്ഷേപകർ കാത്തിരുന്ന യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് തീരുമാനം പുറത്തുവന്നതും, പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യവുമാണ് സ്വർണവില ഉയരാൻ കാരണമായി മാറിയത്. ആഗോള വിപണിയിൽ സ്വർണവ്യാപാരം നേരിയ ഉയർച്ചയിലാണ്. ട്രോയി ഔൺസിന് 0.2 ശതമാനം ഉയർന്ന് 1,985.99 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വരും ദിവസങ്ങളിലും സ്വർണവില ഉയർന്നേക്കാം എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Also Read: രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് വി-ഗാർഡ് ഇൻഡസ്ട്രീസ്
Post Your Comments