NattuvarthaLatest NewsKeralaNews

മ​ദ്യ​പാ​ന​ത്തി​നി​ടെ യു​വാ​വി​നെ ആ​ക്ര​മി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​: പ്രതികൾക്ക് 10 വർഷം കഠിനതടവും പിഴയും

വ​ള്ളി​കു​ന്നം ക​ടു​വി​നാ​ൽ പു​തു​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ ര​ഞ്ജി​ത്(33) കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ മാ​വേ​ലി​ക്ക​ര അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി കെ.​എ​ൻ. അ​ജി​ത്കു​മാ​റാ​ണ് വി​ധി​ച്ച​ത്

മാ​വേ​ലി​ക്ക​ര: മ​ദ്യ​പാ​ന​ത്തി​നി​ടെ യു​വാ​വി​നെ ആ​ക്ര​മി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നാ​ലു​പ്ര​തി​ക​ൾ​ക്ക് പ​ത്തു​വ​ർ​ഷം ക​ഠി​ന​ത​ട​വും ര​ണ്ട​ര​ല​ക്ഷം രൂ​പ​വീ​തം പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. വ​ള്ളി​കു​ന്നം ക​ടു​വി​നാ​ൽ പു​തു​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ ര​ഞ്ജി​ത്(33) കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ മാ​വേ​ലി​ക്ക​ര അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി കെ.​എ​ൻ. അ​ജി​ത്കു​മാ​റാ​ണ് വി​ധി​ച്ച​ത്.

പ്ര​തി​ക​ൾ പി​ഴ​യാ​യി ന​ൽ​കു​ന്ന തു​ക ര​ഞ്ജി​ത്തി​ന്റെ ഭാ​ര്യ​ക്കും മ​ക​ൾ​ക്കും ന​ൽ​ക​ണ​മെ​ന്നും പി​ഴ​യൊ​ടു​ക്കാ​ത്ത​പ​ക്ഷം ഒ​രു​വ​ർ​ഷം ​കൂ​ടി ശി​ക്ഷ​യ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Read Also : സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ അതിതീവ്ര മഴയ്ക്കും വിനാശകാരിയായ ഇടിമിന്നലിനും സാധ്യത, അതീവ ജാഗ്രതാ നിര്‍ദ്ദേശം

വ​ള്ളി​കു​ന്നം ക​ടു​വി​നാ​ൽ മ​ല​വി​ള വ​ട​ക്ക​തി​ൽ സ​നു(29), താ​മ​ര​ക്കു​ളം വേ​ട​ര​പ്ലാ​വ് വി​ള​യി​ൽ ര​തീ​ഷ്‌​കു​മാ​ർ(28), താ​മ​ര​ക്കു​ളം ക​ണ്ണ​നാ​കു​ഴി ല​ക്ഷ്മി​ഭ​വ​ന​ത്തി​ൽ ശ്രീ​രാ​ജ് (24), താ​മ​ര​ക്കു​ളം കി​ഴ​ക്കും​മു​റി ഷാ​നു​ഭ​വ​ന​ത്തി​ൽ ഷാ​നു(28) എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. 2018 ആ​ഗ​സ്റ്റ് ര​ണ്ടി​ന് ര​ണ്ടാം​പ്ര​തി ര​തീ​ഷ്‌​കു​മാ​ർ വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്ന പാ​ല​മേ​ൽ ഉ​ള​വു​ക്കാ​ട് ര​മേ​ശ്ഭ​വ​നം വീ​ട്ടി​ൽ​വെ​ച്ചാ​യി​രു​ന്നു സം​ഭ​വം.

shortlink

Related Articles

Post Your Comments

Related Articles


Back to top button