KeralaLatest NewsNews

കരുവന്നൂര്‍ സഹകര ബാങ്ക് തിരിമറി, കള്ളപ്പണം വെളുപ്പിച്ചത് പി.ആര്‍ അരവിന്ദാക്ഷന്‍: നടന്നത് 90കോടിയുടെ കള്ളപ്പണ ഇടപാട്

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ ഉന്നത രാഷ്ട്രീയ ബന്ധമുള്ളവരാണെന്ന് ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഒന്നാംപ്രതി ബിജോയ് തട്ടിയെടുത്തത് 35 കോടി രൂപയാണെന്നും പി.ആര്‍ അരവിന്ദാക്ഷന്‍ പ്രതികള്‍ക്കായി രാഷ്ട്രീയ ബന്ധം ഉപയോഗിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്. സതീഷ് കുമാറില്‍ നിന്നും ലഭിച്ച പണം വെളുപ്പിച്ചു നല്‍കിയത് പി.ആര്‍ അരവിന്ദാക്ഷനാണെന്നാണ് ഇഡിയുടെ പ്രധാന കണ്ടെത്തല്‍.

Read Also: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി, സന്ദേശം എത്തിയത് പൊലീസ് ആസ്ഥാനത്തേയ്ക്ക്

കേസില്‍ രണ്ടാം ഘട്ട അന്വേഷണമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിലവില്‍ നടത്തുന്നത്. കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് രണ്ടാംഘട്ട അന്വേഷണം. കേസില്‍ കൂടുതല്‍ പേര്‍ക്ക് സമന്‍സ് നല്‍കി വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. നേരത്തെ ചോദ്യം ചെയ്ത മുന്‍ മന്ത്രി എ.സി മൊയ്തീനെയും എം.കെ കണ്ണനെയും വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button