തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അവഗണക്കെതിരെ ഡൽഹിയിൽ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതിയിൽ എസ്എൻസി ലാവലിൻ കേസ് മാറ്റി വെച്ചത് ബിജെപി- സിപിഎം അന്തർധാര മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.
Read Also: ഞാനും ഒരു പൗരന്, എനിക്കും അവകാശമുണ്ട്, ഞാനും കേസ് കൊടുക്കും: മാദ്ധ്യമങ്ങളോട് സുരേഷ് ഗോപി
മുഖ്യമന്ത്രിക്ക് നോട്ടീസ് അയക്കാൻ ഇഡി തയ്യാറായില്ലെന്നും അദ്ദേഹം വിമർശിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിൽ ആർഎസ്പിയുടെ രാപ്പകൽ സമര സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മോദിയുടെയോ അമിത് ഷായുടെയോ പേര് നിയമസഭയിൽ പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമില്ല. 2021 ൽ കേരളാ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 69 മണ്ഡലങ്ങളിൽ സിപിഎമ്മിന് ബിജെപി വോട്ട് മറിച്ച് നൽകിയെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര സർക്കാരിന്റെ അവഗണക്കെതിരെ ഡൽഹിയിൽ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. കേരളീയം നടത്തേണ്ട എന്ത് ആവശ്യമാണുള്ളതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. കേരളീയം പരിപാടി ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചു നടത്തുന്ന രാഷ്ട്രീയ പ്രചരണമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Post Your Comments