
മട്ടന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് നാലു വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കയനിയിലെ ചേരിക്കല്‍ ഹൗസില്‍ എ.കെ. വിജേഷിനെയാണ് കോടതി ശിക്ഷിച്ചത്. മട്ടന്നൂര്‍ അതിവേഗത കോടതി ജഡ്ജ് അനിറ്റ് ജോസഫ് ആണ് ശിക്ഷ വിധിച്ചത്.
Read Also : ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സംസ്ഥാനത്ത് തീവ്രമഴ പെയ്യും: ഈ ജില്ലകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം
പിഴത്തുക പെൺകുട്ടിക്ക് നല്‍കണം. പിഴത്തുകയില്‍ വീഴ്ച വരുത്തിയാല്‍ അധിക തടവ് അനുഭവിക്കണം. 2020 ഒക്ടോബര്‍ നാലിന് വൈകീട്ട് നടന്നു പോവുകയായിരുന്നു പെണ്‍കുട്ടിയെ പ്രതി സ്കൂട്ടറില്‍ പിന്തുടര്ന്ന് ലൈംഗിക അതിക്രമം നടത്തി എന്നതാണ് കേസിനാസ്പദമായ സംഭവം.
മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന് എസ്.ഐ ഷിബു എഫ്. പോള്‍ ആണ് കേസ് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് പി.വി. ഷീന ഹാജരായി.
Post Your Comments