തിരുവനന്തപുരം: കളമശ്ശേരി സ്ഫോടന കേസിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന തുറന്നു കാണിച്ചത് ബിജെപിയുടെ ഉള്ളിലിരുപ്പാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. പൊലീസും ചില മാധ്യമങ്ങളും ഒരു സമുദായത്തെ ലക്ഷ്യമിട്ട് മുൻവിധിയോടെ പെരുമാറി. പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല ഈ മുൻവിധിയെന്ന് അദ്ദേഹം പറഞ്ഞു. കുറ്റം ആര് ചെയ്താലും മാതൃകാപരമായി ശിക്ഷിക്കണം. അത് ആവർത്തിക്കാനുള്ള സാഹചര്യം ഇല്ലാതാക്കണം. ഭരണകർത്താക്കൾ തന്നെ എരിതീയിൽ എണ്ണയൊഴിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും പിഎംഎ സലാം വ്യക്തമാക്കി.
നവകേരള സദസ്സിൽ പങ്കെടുക്കാൻ കഴിയാത്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന ക്രൂരമായ പകപോക്കലാണ് സർക്കാർ നടത്തുന്നത്. ശരിയായി കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന നടപടിയും അംഗീകരിക്കാനാവില്ല. ഭരിക്കുന്നവരുടെ താൽപര്യ പ്രകാരം കേസെടുക്കുന്ന ഈ ഭരണത്തെ ജനാധിപത്യ ഭരണം എന്ന് പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നതായി ആരോപണം: രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
Post Your Comments