KottayamKeralaNattuvarthaLatest NewsNews

അ​​നു​​ജ​​ത്തി​​യു​​ടെ സം​​സ്‌​​കാ​​ര ച​​ട​​ങ്ങ് കഴിഞ്ഞതിന് പിന്നാലെ വീട്ടമ്മ കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു

വാ​​ലാ​​ച്ചി​​റ, ആ​​ല​​ക്കാ​​ട്ടു​​പ​​റ​​മ്പി​​ല്‍ പ​​രേ​​ത​​നാ​​യ നാ​​രാ​​യ​​ണ​​ന്‍റെ ഭാ​​ര്യ ത​​ങ്ക​​മ്മ നാ​​രാ​​യ​​ണ​​ന്‍ (72) ആ​​ണ് മ​​രി​​ച്ച​​ത്

ക​​ടു​​ത്തു​​രു​​ത്തി: അ​​നു​​ജ​​ത്തി​​യു​​ടെ സം​​സ്‌​​കാ​​ര ച​​ട​​ങ്ങു​​ക​​ളി​​ല്‍ പ​​ങ്കെ​​ടു​​ത്ത ശേ​​ഷം വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങാ​​നി​​രി​​ക്കെ സ​​ഹോ​​ദ​​രി കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു. വാ​​ലാ​​ച്ചി​​റ, ആ​​ല​​ക്കാ​​ട്ടു​​പ​​റ​​മ്പി​​ല്‍ പ​​രേ​​ത​​നാ​​യ നാ​​രാ​​യ​​ണ​​ന്‍റെ ഭാ​​ര്യ ത​​ങ്ക​​മ്മ നാ​​രാ​​യ​​ണ​​ന്‍ (72) ആ​​ണ് മ​​രി​​ച്ച​​ത്. ത​​ങ്ക​​മ്മ​​യു​​ടെ സ​​ഹോ​​ദ​​രി കോ​​രു​​ത്തോ​​ട് ഒ​​റ്റ​​ക​​പ്പി​​ലു​​മാ​​വു​​ങ്ക​​ല്‍ ബേ​​ബി​​യു​​ടെ ഭാ​​ര്യ മേ​​രി(68) ഈ മാസം 26-ന് മരിച്ചിരുന്നു.

Read Also : നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ ഇ​ടി​ച്ചു: ഒ​രാ​ൾ​ക്ക് പ​രിക്ക്

മൂ​​ന്ന് ദി​​വ​​സ​​ത്തി​​നി​​ടെ​​യാ​​യി​​രു​​ന്നു സ​​ഹോ​​ദ​​രി​​മാ​​രു​​ടെ മ​​ര​​ണം. 28-ന് ​​ന​​ട​​ന്ന മേ​​രി​​യു​​ടെ സം​​സ്‌​​കാ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​നെ​​ത്തി​​യ ത​​ങ്ക​​മ്മ ച​​ട​​ങ്ങു​​ക​​ള്‍ ക​​ഴി​​ഞ്ഞ് 29-ന് ​​തി​​രി​​ച്ചു വീ​​ട്ടി​​ലേ​​ക്കു പോ​​രാ​​നി​​രി​​ക്കെ​​യാ​​ണ് കു​​ഴ​​ഞ്ഞു വീ​​ണ​​ത്. തു​​ട​​ര്‍​ന്ന്, മു​​ണ്ട​​ക്ക​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച ത​​ങ്ക​​മ്മ​​യെ ഗു​​രു​​ത​​ര​​മാ​​യ​​തി​​നാ​​ല്‍ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലേ​​ക്കു മാ​​റ്റി. ഇ​​വി​​ടെ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ ഇ​​ന്ന​​ലെ വെ​​ളു​​പ്പി​​ന് 2.15 ഓ​​ടെ മ​​രി​​ക്കുകയായിരുന്നു.

സം​​സ്‌​​ക്കാ​​രം ന​​ട​​ത്തി. മ​​ക്ക​​ൾ: ബി​​ന്ദു, ബി​​നീ​​ഷ്, സി​​ന്ധു.

shortlink

Related Articles

Post Your Comments

Related Articles


Back to top button