ഗാന്ധിനഗര്‍: കുമാരനല്ലൂരില്‍ നായ പരിശീലനകേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് വില്പന നടത്തിയ കേസിലെ രണ്ടാം പ്രതി പൊലീസ് കസ്റ്റഡിയിൽ. പനച്ചിക്കാട് പൂവന്തുരുത്ത് ആതിര ഭവനില്‍ അനന്തു പ്രസന്നൻ(25) ആണ് കസ്റ്റഡിയിലായത്.
കുമാരനല്ലൂരില്‍ വീട് വാടകയ്ക്കെടുത്ത് ഡോഗ് ട്രെയിനിംഗ് സെന്റര്‍ നടത്തിയിരുന്ന കോട്ടയം പാറമ്പുഴ സ്വദേശിയായ റോബിന് ജോര്‍ജിന്റെ വീട്ടില്‍ നിന്നും കഴിഞ്ഞ മാസം 17.8 കിലോഗ്രാം കഞ്ചാവ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു.
ഒളിവിൽ പോയ ഈ കേസിലെ മുഖ്യപ്രതിയായ റോബിന് ജോര്‍ജിനെ ജില്ലാ പൊലീസ് ചീഫ് കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തിരുനെല്‍വേലിയില്‍നിന്നാണ് പിടികൂടിയത്. തുടര്‍ന്ന്, നടത്തിയ വിശദമായ അന്വേഷണത്തില്‍ ഇയാളുടെ ഒപ്പം കഞ്ചാവുകച്ചവടം നടത്തിയിരുന്ന അഖില്‍ ഷാജി, അനില്‍കുമാര്‍ എന്നിവരെയും പൊലീസ് സംഘം പിടികൂടി. പിന്നാലെ ഈ കേസിലെ മുഖ്യപ്രതികളിലൊരാളായ അനന്തു പ്രസന്നന് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
Post Your Comments