Latest NewsKeralaNews

വീടുകൾക്ക് നേരെ ബോംബേറ്: മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: പെരുമാതുറ മാടൻവിളയിൽ വീടുകൾക്ക് നേരെ വീര്യം കൂടിയ പടക്കം എറിഞ്ഞ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ചിറയിൻകീഴ്, ആറ്റിങ്ങൽ, നഗരൂർ സ്വദേശികളായ ആകാശ്, അബ്ദുൾ റഹ്മാൻ, സഫീർ എന്നിവരാണ് പിടിയിലായത്. സിസിടിവികൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

പെരുമാതുറ മാടൻവിളയിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് വീടുകൾക്ക് നേരെ വീര്യം കൂടിയ പടക്കമേറ് ഉണ്ടായത്. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ജംഗ്ഷനിൽ നിന്നവർക്ക് നേരെയും പടക്കമെറിഞ്ഞിരുന്നു. ആക്രമണത്തിൽ രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. മാടൻവിള സ്വദേശികളായ അർഷിത്, ഹുസൈൻ എന്നിവർക്കാണ് പരിക്ക് പറ്റിയത്.

ഇവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിൽ വാഹനങ്ങൾക്കും വീടുകൾക്കും കേടപാടുകൾ സംഭവിച്ചിട്ടുണ്ട്. അതേസമയം ആക്രമണ കാരണം വ്യക്തമല്ല. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button